കുട്ടിയെ തട്ടിയെടുത്തത് ആണ്‍സുഹൃത്തിനെ ബ്ലാക് മെയില്‍ ചെയ്യാനും കല്യാണം മുടക്കാനും; നീതുരാജിന്റേത് ആസൂത്രിത ഗൂഢാലോചന

-

ഗാന്ധിനഗര്‍>> കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് കാണാതായ കുഞ്ഞിനെ മുക്കാല്‍മണിക്കൂറിനുള്ളില്‍ കണ്ടെത്തിയസംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്.

കളമശ്ശേരിയിലെ ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ല സ്വദേശിനി നീതുരാജാണ്(29) കുഞ്ഞിനെ തട്ടിയെടുത്തത്. കുട്ടിയുമായി എറണാകുളത്തേക്ക് കടക്കാനായിരുന്നു ശ്രമം. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ഇവരുടെ കാമുകനായിരുന്നു.

കാമുകന്‍ തന്നില്‍ നിന്ന് അകലുന്നു എന്ന് മനസ്സിലാക്കിയാണ് കുട്ടിയെ തട്ടിയെടുത്തത്. ഈ കുട്ടി കാമുകന്റേതാണെന്ന് പറഞ്ഞ് ബ്ലാക് മെയില്‍ ചെയ്യാനായിരുന്നു ശ്രമം നടത്തിയത്. കാമുകന്‍ വേറെ ബന്ധത്തിലേക്ക് പോകുന്നുവെന്ന് സംശയിച്ചായിരുന്നു ഈ ആസൂത്രണം. കോട്ടയം മെഡിക്കല്‍ കോളേജിന് അടുത്തു താമസിച്ച് വിശദമായ ആസൂത്രണം തയ്യാറാക്കി. ഇതെല്ലാം നീതു ഒറ്റയ്ക്കാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ നീതു എല്ലാം വിശദീകരിച്ചു. ഇബ്രാഹിം വിവാഹതനാകാന്‍ തീരുമാനിച്ചതാണ് എല്ലാത്തിനും കാരണം. കുട്ടിയുണ്ടെന്ന് പറഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്ത് വിവാഹം മുടക്കാനായിരുന്നു ശ്രമം നടത്തിയത്.

ഇബ്രാഹിമും നീതുവും സുഹൃത്തുക്കളായിരുന്നു. നീതു ഗര്‍ഭിണയായെങ്കിലും അത് അലസിപ്പോയി. ഇത് കാമുകനെ അറിയിച്ചിരുന്നില്ല. പിന്നീടാണ് ഇബ്രാഹിം വിവാഹത്തിന് ശ്രമിക്കുന്നതെന്ന് അറിഞ്ഞത്. ഇതോടെയാണ് വിവാഹിതയായ നീതു ഗൂഢാലോചന നടത്തിയത്. ഇബ്രാഹിമും നീതുവും ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നീതുവിന്റെ ഭര്‍ത്താവ് വിദേശത്തും. ഇതിനിടെയാണ് ഇവര്‍ തമ്മില്‍ അടക്കുന്നതും ഗര്‍ഭിണിയാകുന്നതും.

കുട്ടിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത് ഹോട്ടല്‍ ഫ്ളോറല്‍ പാര്‍ക്കിലെ ജനറല്‍ മാനേജരുടെയും റിസപ്ഷനിസ്റ്റിന്റെയും സമീപത്തെ ടാക്‌സി ഡ്രൈവറുടെയും സമയോചിതമായ ഇടപെടലായിരുന്നു. ഇവരുടെ സംശയമാണഅ നിര്‍ണ്ണായകമായത്. ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ സാബു സിറിയക്, റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്‌സ്, ടാക്‌സി ഡ്രൈവര്‍ അലക്‌സ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കുതോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് വ്യക്തിപരമായ ലക്ഷ്യത്തോടെയെന്ന് പൊലീസ് പറയുന്നു. വ്യക്തിപരമായ ലക്ഷ്യത്തോടെയാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് കോട്ടയം എസ്പി ഡി. ശില്‍പ വ്യക്തമാക്കി. പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് കുട്ടിയെ കണ്ടെത്താനായതെന്നും എസ്പി. കൂട്ടിച്ചേര്‍ത്തു. കുട്ടിയെ കാണാനില്ല എന്ന വിവരം ലഭിച്ചതോടെ വണ്ടികളും ഹോട്ടലുകളും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേത്തുടര്‍ന്ന് സമീപത്തെ ലോഡ്ജില്‍നിന്ന് ഒരു സ്ത്രീ കുഞ്ഞിനെ കൊണ്ടുവന്നു എന്നുള്ള ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഇവിടെ എത്തിയ പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി യുവതിയെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നഴ്സ് വേഷത്തില്‍ നീതു, അമ്മയുടെ സമീപമെത്തി കുട്ടിക്ക് മഞ്ഞനിറമുണ്ടെന്നും ചികിത്സ വേണമെന്നും പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു. ഏറെ കഴിഞ്ഞിട്ടും തിരിച്ചുകിട്ടാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസ്സിലായത്. ഉടന്‍ ഗാന്ധിനഗര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് തിരച്ചിലിനിടെ, ആശുപത്രിക്ക് സമീപത്തെ ഹോട്ടല്‍ ഫ്ളോറല്‍ പാര്‍ക്കില്‍ ഒരു സ്ത്രീ കുഞ്ഞുമായി എത്തിയതായി വിവരം ലഭിക്കുകയായിരുന്നു.

ഹോട്ടലില്‍നിന്ന് കാര്‍ വിളിച്ചുകൊടുക്കാന്‍ നീതു ആവശ്യപ്പെട്ടതാണ്, കുഞ്ഞുമായി കടക്കാനുള്ള പദ്ധതി പൊളിച്ചത്. റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്സ്, ടാക്സിഡ്രൈവര്‍ അലക്സ് സെബാസ്റ്റ്യനെ വിളിച്ചപ്പോള്‍ യാത്രോദ്ദേശ്യം തിരക്കി. ഒരു കുഞ്ഞുമായി യാത്രപോകാനെന്ന് എലിസബത്ത് പറഞ്ഞു. ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി വിവരമുണ്ടെന്ന് എലിസബത്തിനെ ഡ്രൈവര്‍ അറിയിച്ചു. ഇതോടെ എലിസബത്ത് പൊലീസില്‍ അറിയിക്കുകയായിരുന്നു.

കൈക്കുഞ്ഞുമായി ഹോട്ടല്‍റൂമിലേക്ക് പ്രതി പോകുന്നത് കണ്ടത് റിസപ്ഷനിസ്റ്റ് നിമ്മി എന്നു വിളിക്കുന്ന എലിസബത്തായിരുന്നു. ‘കുഞ്ഞിനെ അമൃതാ ആശുപത്രിയില്‍ കൊണ്ടുപോകണം ഒരു ടാക്‌സി കാര്‍ വിളിച്ചുതരണം,’ -മുറിയിലെത്തിയശേഷം നിമ്മിയോട് പ്രതി ഇങ്ങനെ പറഞ്ഞു. റിസപ്ഷനിസ്റ്റ് ഉടന്‍തന്നെ സമീപത്തെ ടാക്‌സി വിളിച്ചു. ഹോട്ടലിലെത്തിയ കാറിന്റെ ഡ്രൈവര്‍ ആരേയുംകൊണ്ടാണ് പോകേണ്ടതെന്ന് റിസപ്ഷനിസ്റ്റിനോട് ചോദിച്ചു. കൊച്ചുകുഞ്ഞിനെയും കൊണ്ടുപോകാനാണെന്ന് നിമ്മി പറഞ്ഞു. ഈ സമയം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഒരുകുഞ്ഞിനെ കാണാതായിട്ടുണ്ടെന്നും പൊലീസ് പരക്കം പായുകയാണെന്നും ടാക്‌സി ഡ്രൈവറും പറഞ്ഞു.

ഇതോടെ റിസപ്ഷനിസ്റ്റിനും സംശയമായി. നാലുദിവസംമുമ്പ് പ്രതി ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ ഏകദേശം ഏഴുവയസ്സു പ്രായംതോന്നിക്കുന്ന ആണ്‍കുട്ടി മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. നിമ്മി, ജനറല്‍ മാനേജര്‍ സാബുവിനെ ഇക്കാര്യങ്ങള്‍ അറിയിച്ചു. ഈ സമയമത്രയും പ്രതി കുഞ്ഞിനെയുംകൊണ്ട് മുറിക്കുള്ളിലുണ്ടായിരുന്നു. ടാക്‌സി ഡ്രൈവര്‍ വന്നത് ഇവരെ അറിയിച്ചില്ല. ജനറല്‍ മാനേജര്‍ ഗാന്ധിനഗര്‍ എസ്‌.െഎ.യെ വിവരം അറിയിച്ചു. പൊലീസെത്തി പ്രതിയെ പിടികൂടി.

ജനുവരി നാലാംതീയതിയാണ് പ്രതി നീതുരാജ് ഹോട്ടല്‍ ഫ്ളോറല്‍ പാര്‍ക്കില്‍ മുറിയെടുത്തത്. വൈകീട്ട് ഏഴിനാണെത്തിയത്. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് ജോലിയെന്നും മെഡിക്കല്‍ കോളേജില്‍ ചികിത്സയുണ്ടെന്നും പറഞ്ഞാണ് വൈകീട്ട് മുറിയെടുത്തത്. 202-ാംനമ്പര്‍ ഡബിള്‍ റൂമിലായിരുന്നു. നീതുരാജ് ആര്‍. എന്ന പേരാണ് നല്‍കിയത്. വോട്ടേഴ്‌സ് ഐ.ഡി. തെളിവായി നല്‍കി. എല്ലാ ദിവസവും ഇവര്‍ മെഡിക്കല്‍ കോളേജിലേക്ക് പോയിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →