LOADING

Type to search

നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുത്തു

Latest News News

ന്യൂഡല്‍ഹി>>>കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തിനിടെ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുത്തു. ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചെന്നിയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സിദ്ദു തന്നെ പഞ്ചാബില്‍ കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.

എന്നാല്‍ സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തില്ല എങ്കില്‍ പുതിയ പിസിസി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാന്‍ഡ് അന്ത്യ ശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദു വഴങ്ങിയത്. അടുത്ത തെരഞ്ഞെടുപ്പിലും സിദ്ദു തന്നെ പഞ്ചാബില്‍ കോണ്‍ഗ്രസിനെ നയിക്കും എന്നാണ് ഇതോടെ വ്യക്തമായത്.

ഇതിന് പിന്നാലെ ആണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചെന്നിയുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയത്. ചണ്ഡീഗഡിലെ ചെന്നിയുടെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ദുവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയ മുന്‍ ശിരോമണി അകാലിദള്‍ നേതാവ് സര്‍ദാര്‍ വീരേന്ദ്ര സിംഗ് ബജ്വ അണികള്‍ക്ക് ഒപ്പം കോണ്‍ഗ്രസ് വിട്ടു. സംസ്ഥാനത്തെ പാര്‍ട്ടി തകര്‍ച്ചയെ തുടര്‍ന്ന് നിരവധി നേതാക്കളും പ്രവര്‍ത്തകരും ആണ് കോണ്‍ഗ്രസ് വിടുന്നത്. എന്നാല്‍ പഞ്ചാബില്‍ തിരിച്ചെത്തുന്ന അമരീന്ദര്‍ സിംഗും കോണ്‍ഗ്രസിന് ആശങ്ക ആവുന്നുണ്ട്. കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചല്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടി ആയിരിക്കും അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.