LOADING

Type to search

ദേശീയപാത – കൊരട്ടിയിലെ സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം ആരംഭിച്ചു

Latest News Local News News

കോതമംഗലം>>>ഇടപ്പള്ളി സേലം ദേശീയപാതയുടെ കൊരട്ടി ജംക്ഷന്‍ ഭാഗത്തെ, പത്തുവര്‍ഷത്തിലേറെക്കാലമായി മുടങ്ങിക്കിടന്ന സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം ബെന്നി ബഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു.

നിര്‍മ്മാണകരാറിലുണ്ടായിരുന്നിട്ടും, ദേശീയപാത അധികൃതര്‍ ഏറ്റെടുക്കാതെ കിടന്ന സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം ബെന്നി ബഹനാന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പുനരാരംഭിക്കുന്നത്.

വ്യാപാരികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എം പി യുടെ നേതൃത്വത്തില്‍ ദേശീയപാത അധികൃതര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മുരിങ്ങൂര്‍ ജംക്ഷനിലെത്തി യൂടേണ്‍ എടുക്കേണ്ട അവസ്ഥയിലായിരുന്നു യാത്രക്കാര്‍.

പലപ്പോഴും യാത്രക്കാര്‍ എതിര്‍ദിശയില്‍ യാത്ര ചെയ്യേണ്ടിവരുന്നത് അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. സര്‍വീസ് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ഇവിടുത്തെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് എം പി അറിയിച്ചു.

ചടങ്ങില്‍ സനീഷ്‌കുമാര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലീല സുബ്രമണ്യന്‍, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ്, ചാലക്കുടി മുനിസിപ്പല്‍ കൗണ്‍സിലര്‍ എബി ജോര്‍ജ്ജ്, വ്യാപാരി വ്യവസായി സംഘടനാ നേതാക്കള്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍, എന്നിവര്‍ സംബന്ധിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.