
പെരുമ്പാവൂര്‍>>> കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്ന സെപ്തംബര്‍ 27-ലെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ എ.ഐ.റ്റി യു സി, അഖിലേന്ത്യാ കിസ്സാന്‍ സഭ, കര്‍ഷക തൊഴിലാളി ഫെഡറേഷന് – നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.
പെരുമ്പാവൂര്‍ യാത്രിനിവാസില്‍ നടന്ന ബഹുജന കൂട്ടായ്മയുടെ പെരുമ്പാവൂര്‍ നിയോജക മണ്ഡലം തല ഉദ്ഘാടനം.എ.ഐ.റ്റി.യു സി സംസ്ഥാന വര്‍ക്കിംങ് കമ്മിറ്റി അംഗം സി.വി ശശി ഉദ്ഘാടനം ചെയ്തു.അഡ്വ.രമേഷ്ചന്ദ് അദ്ധ്യക്ഷത വഹിച്ചു.രാജേഷ് കാവുങ്കല്‍ ,കെ അലിയാര് എന്നിവര്‍ പ്രസംഗിച്ചു.
ഒക്കല്‍ പഞ്ചായത്തില്‍ നടന്ന കൂട്ടായ്മ കെ.കെ.രാഘവന് ഉല്‍ഘാടനം ചെയ്തു.കെ.എസ് ജയന് അദ്ധ്യക്ഷത വഹിച്ചു, കെ പി ലാലു സ്വാഗതം പറഞ്ഞു.
വാഴക്കുളം പഞ്ചായത്ത് മാറംപള്ളിയില്‍ നടന്ന സമരം പി.കെ രാജീവന് ഉല്‍ഘാടനം ചെയ്തു.എ.ഇ കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.പി.എന്‍ ഗോപിനാഥ് സ്വാഗതം പറഞ്ഞു.രായമംഗലം, പുല്ലുവഴിക്കവലയില് നടന്ന ബഹുജനകൂട്ടായ്മ രാജപ്പന് എസ് തെയ്യാരത്ത് ഉല്‍ഘാടനം ചെയ്തു.കെ.എ. മൈതീന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു.
വെങ്ങോലയില്‍ നടന്ന ബഹുജന കൂട്ടായ്മ എ .എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ.എന്‍ രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. മുടക്കുഴ ചുണ്ടക്കുഴിയില്‍ നടന്ന ബഹുജന കൂട്ടായ്മ സി.കെ ഗോപി ഉദ്ഘാടനം ചെയ്തു. പി വി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ടി.കെ രാജപ്പന് സ്വാഗതം പറഞ്ഞു.
27 ന് തീരുമാനിച്ചിരിക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കുവാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു.

Follow us on