LOADING

Type to search

നഗരംപാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ പച്ചക്കറി കൃഷി ആരംഭിച്ചു

Latest News Local News News

കോതമംഗലം>>>കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറി എന്ന പദ്ധതി പ്രകാരം നീണ്ടപാറയിലെ നഗരംപാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്തെ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ അദ്ധ്യക്ഷനായി.ചടങ്ങില്‍ മൂന്നാര്‍ ഡി എഫ് ഒ രാജു കെ ഫ്രാന്‍സിസ് മുഖ്യ പ്രഭാഷണം നടത്തി.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി പി സിന്ധു പദ്ധതി വിശദീകരിച്ചു.വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് മെമ്പര്‍ പി എം കണ്ണന്‍,സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു പടപറമ്പത്ത്,മെമ്പര്‍മാരായ ഹരീഷ് രാജന്‍,സന്ധ്യ ജയ്‌സണ്‍,കൃഷി ഓഫീസര്‍മാരായ ഇ എം മനോജ്,സജി കെ എ,റെയ്ഞ്ച് ഓഫീസര്‍ കെ വി രതീഷ്,സാജു വര്‍ഗീസ്,ജഗദീഷ് എം പി,ജി ജി സന്തോഷ്,കൃഷി അസിസ്റ്റന്റ് വിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോറസ്റ്റ് സ്റ്റേഷന്‍ കോമ്പൗണ്ടിലെ ഏകദേശം അര ഏക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറി കൃഷി ചെയ്യുന്നതിനായുള്ള പദ്ധതി കൃഷി വകുപ്പില്‍ നിന്നും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്ത്,തൈകള്‍,വളങ്ങള്‍,ജലസേചനത്തിനുള്ള പമ്പ്‌സെറ്റ്,ഡ്രിപ്പ് ഇറിഗേഷന്‍,പച്ചക്കറി പന്തല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പാവല്‍,പയര്‍,വെണ്ട,ചീര,വഴുതന,പടവലം,മത്തന്‍, കോവല്‍ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.സുഭിക്ഷം സുരക്ഷിതം പദ്ധതി സംയോജിപ്പിച്ച് ജൈവ കൃഷിയാണ് നടപ്പിലാക്കുന്നത്.വിഷ രഹിത പച്ചക്കറിയും സ്വയം പര്യാപ്തയും ലക്ഷ്യമിടുന്ന ഈ പദ്ധതി മാതൃകാപരമായിത്തന്നെ പൂര്‍ത്തിയാക്കുമെന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.