നടുക്കുടി കടവ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

-

കോതമംഗലം >> വാരപ്പെട്ടി പഞ്ചായത്തും എന്‍ എച്ച് 49 കറുകടം അമ്പലംപടിയുമായി ബന്ധിപ്പിക്കുന്ന നടുക്കുടി കടവ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി.പി എം ജി എസ് വൈ എക്‌സിക്യൂട്ടീവ്എഞ്ചിനീയര്‍ കെ റ്റി സാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍ സ്വാഗതവും പി എം ജി എസ് വൈ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാറ സൂര്യ ജോര്‍ജ് നന്ദിയും പറഞ്ഞു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍,ജില്ലാ പഞ്ചായത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്ജ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍,പഞ്ചായത്ത് മെമ്പര്‍മാരായ പി പി കുട്ടന്‍,കെ എം സെയ്ത്,ദീപ ഷാജു,ശ്രീകല സി,എം എസ് ബെന്നി,ബേസില്‍ യോഹന്നാന്‍,ഷജി ബെസി,പ്രിയ സന്തോഷ്,ദിവ്യ സലി,എയ്ഞ്ചല്‍ മേരി ജോബി,മുനിസിപ്പല്‍ കൗണ്‍സിലര്‍ സൈനുമോള്‍ രാജേഷ്,ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീലത പി ആര്‍,പഞ്ചായത്ത് സെക്രട്ടറി കെ അനില്‍കുമാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി എസ് നജീബ്,എം പി വര്‍ഗീസ്,കെ എസ് അലികുഞ്ഞ്,എം ഐ കുര്യാക്കോസ്,ചെറിയാന്‍ ദേവസി,മനോജ് ഇഞ്ചൂര്‍ എന്നിവര്‍ സംസാരിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →