LOADING

Type to search

ജുഡീഷ്യറിയില്‍ 50 ശതമാനം വനിതാ സംവരണം അനിവാര്യമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

Latest News Local News News

ന്യൂഡല്‍ഹി>>>ജുഡീഷ്യറിയില്‍ അന്‍പത് ശതമാനം വനിതാ സംവരണം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഇത് നിങ്ങളുടെ അവകാശമാണെന്നും നിങ്ങളിത് ആവശ്യപ്പെടണമെന്നും തന്റെ പരിപൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും ചീഫ് ജസ്റ്റിസ് വനിത അഭിഭാഷകരോട് ആവശ്യപ്പെട്ടു.


ലോ കോളജുകളിലും നിശ്ചിത ശതമാനം വനിത സംവരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനും പുതുതായി ചുമതലയേറ്റ ജഡ്ജിമാര്‍ക്കും സുപ്രിംകോടതിയിലെ വനിത അഭിഭാഷകര്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു ജസിസ്റ്റിസ് രമണ നിലപാട് വ്യക്തമാക്കിയത്.

കീഴ്കോടതി ജഡ്ജിമാരില്‍ 30 ശതമാനത്തിനു താഴെയാണ് വനിത പ്രാതിനിധ്യം. ഹൈക്കോടതികളില്‍ ഇത് 11.5 ശതമാനമാണ്. സുപ്രിംകോടതിയില്‍ 11-12 ശതമാനം മാത്രമേ വനിതാ ജഡ്ജിമാരുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.