
തിരുവനന്തപുരം>>> ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതികരണം തേടിയ മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ എന്‍. പ്രശാന്ത് ഐഎഎസിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
പ്രശാന്ത് കുറ്റം ചെയ്തെന്ന് തെളിഞ്ഞതായി എഫ്ഐആറില്‍ പറയുന്നു. മാതൃഭൂമി പത്രത്തിലെ ലേഖികയ്ക്ക് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രശാന്ത് വാട്സാപ്പ് സന്ദേശം അയക്കുകയായിരുന്നു. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയിലാണ് കേസ്.

Follow us on