
രാമമംഗലം>>>പൗരോഹിത്യത്തിന്റെ അമ്പതാം വാര്‍ഷിക നിറവിലാണ് രാമമംഗലം നടുവിലേടത്തു വന്ദ്യ. എന്‍ ജേക്കബ് കോറെപ്പിസ്കോപ്പ. മലങ്കര ക്നാനായ സമുദായത്തിലെ സീനിയര്‍ വൈദികന് ആണ്. രാമമംഗലം ക്നാനായ വലിയപള്ളിയില്‍ 30 വര്‍ഷം വികാരിയായി സേവനം ചെയ്തു.കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയ പള്ളി,എറണാകുളം സെന്റ് മേരീസ് ക്നാനായ പള്ളി, സെന്റ് ജോര്‍ജ് ചാപ്പല്‍ പുലരികുന്ന് എന്നിവിടങ്ങളില്‍ വികാരിയായി സേവനം ചെയ്തിട്ടുണ്ട്.
പരേതരായ ഔസഫിന്റെയും അന്നമ്മയുടെയും മകനായി 1948ല്‍ ജനിച്ചു.കുഴുമുറി എല്‍ പി സ്കൂള്‍ രാമമംഗലം ഹൈസ്കൂള്‍ റാന്നി എം ഡി സ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തെ തുടര്‍ന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ പ്രീ ഡിഗ്രി പഠനവും തുടര്‍ന്നു.
കോട്ടയം പഴയ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത കാലം ചെയ്ത എബ്രഹാം മോര് ക്ലീമിസ് തിരുമേനിയില്‍ നിന്ന് 1966 ല്‍ രാമമംഗലം ക്നാനായ വലിയ പള്ളിയില്‍ വച്ച് കൊറുയോ പട്ടവും ചിങ്ങവനം സെന്റ് ജോണ്‍സ് പുത്തന്‍പള്ളിയില്‍ വച്ച് 1971 സെപ്റ്റംബര്‍ 14 ന് വൈദികപട്ടവും സ്വീകരിച്ചു.
2009 ല്‍ രാമമംഗലം വലിയ പള്ളിയില്‍ വച്ച് കുര്യാക്കോസ് മോര് സേവേറിയോസ് തിരുമേനി യില്‍ നിന്ന് കുര്യാക്കോസ് മോര് ഗ്രിഗോറിയോസ് കുര്യാക്കോസ് മോര് ഇവാനിയോസ് തിരുമേനി മാരൂടെ സഹകാര്മികത്വത്തില് കോറെപ്പിസ്കോപ്പ സ്ഥാനം സ്വീകരിച്ചു.
ഭാര്യ വത്സമ്മ,മക്കള്‍ ഷൈനി, ഷീജ, ഷീന.
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ വലിയ പള്ളിയില്‍ ക്നാനായ സമുദായ വലിയമെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും തുടര്‍ന്ന് അനുമോദനയോഗവും നടത്തുന്നു.

Follow us on