മൂവാറ്റുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് – സിപിഎം സംഘര്‍ഷം; ഇരുവിഭാഗവും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി

-

മൂവാറ്റുപുഴ>> മൂവാറ്റുപുഴയില്‍ സിപിഎം- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. ഇരുവിഭാഗവും ചേരി തിരിഞ്ഞ് ആക്രമിച്ചു.

നിരവധി വാഹനങ്ങള്‍ തല്ലി തകര്‍ത്തു. മൂവാറ്റുപുഴ സി ഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

മൂവ്വാറ്റുപുഴ നഗരത്തില്‍ വെച്ചായിരുന്നു സംഘര്‍ഷം. ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ ഓഫിസിലെത്തി കൊടിമരം തകര്‍ക്കുകയും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →