LOADING

Type to search

മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്ത 4 യുവാക്കള്‍ അറസ്റ്റില്‍

Latest News Local News News

മൂവാറ്റുപുഴ >>>മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും, ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ചെയ്ത കേസില്‍ 4 പേര്‍ അറസ്റ്റില്‍. കല്ലൂര്‍കാട്, മരുതൂര്‍ സ്വദേശികളായ കാവുംപറമ്പില്‍ ശ്രീജിത്ത് (21), വളനിയില്‍ വീട്ടില്‍ ജോബിന്‍ (22), മഠത്തില്‍പറമ്പില്‍ അജയ് (18), നാരായണത്ത് പറമ്പില്‍ അനന്തു (22) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ശ്രീജിത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ആശുപത്രിയില്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍പോയി. സംഘത്തിലെ ജോബിന്‍ മോഷണ കേസിലെയും, അനന്തു അടിപിടി കേസിലെയും പ്രതിയാണ്.

ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ സി.ജെ.മാര്‍ട്ടിന്‍, എസ്.ഐ വി.കെ.ശശികുമാര്‍, എ.എസ്.ഐ മരായ സി.എം.രാജേഷ്, സുനില്‍ സാമുവല്‍, സി.പി.ഒ മാരായ ബിബില്‍ മോഹന്‍, ജീന്‍സ് കുര്യാക്കോസ് തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എസ്.പി. കെ. കാര്‍ത്തിക്ക് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.