LOADING

Type to search

മരണമടഞ്ഞ എ.എസ്.ഐ സി.എ ഗോപിയുടെ കുടുംബ സഹായനിധി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് കൈമാറി

Latest News Local News News

മൂവാറ്റുപുഴ>>>മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ ജോലിയെടുത്തു വരികെ മരണമടഞ്ഞ എ.എസ്.ഐ സി.എ ഗോപിയുടെ കുടുംബ സഹായനിധി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് കൈമാറി. പോലിസ് ഓഫീസേഴ്‌സ് അസോസിയേഷനുകളുടെ എറണാകുളം റൂറല്‍, സിറ്റി ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി സമാഹരിച്ച പതിമൂന്ന് ലക്ഷത്തോളം രൂപയാണ് കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്.
മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, കെ.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി പ്രവീണ്‍,

മുവാറ്റുപുഴ എസ് എച്ച് ഒ സി.ജെ മാർട്ടിൻ, കെപിഎ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി.അനിൽകുമാർ, സംഘടനാ ഭാരവാഹികളായ എം.കെ മുരളി, ടി.ടി ജയകുമാർ, ജെ.ഷാജിമോൻ, എം.എം അജിത് കുമാർ, ബെന്നി കുര്യാക്കോസ്, അബ്ദുൾ സലാം,ധനീഷ് രാജ്, സൂരജ് പി.സി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.