Type to search

മൂവാറ്റുപുഴയില്‍ പുതുതായി നിര്‍മ്മിച്ച പോലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പിണറായി വിജയന്‍ നിര്‍വ്വഹിക്കും

Latest News Local News News

മൂവാറ്റുപുഴ>>>മൂവാറ്റുപുഴയില്‍ പുതുതായി നിര്‍മ്മിച്ച പോലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം 25 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും. പോലീസ് സ്റ്റേഷന്‍ കെട്ടിടം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് സന്ദര്‍ശിച്ചു.

845 ചതുരശ്ര മീറ്ററില്‍ രണ്ടു നിലകളിലായാണ് കെട്ടിടം ഉയരുന്നത്. ആധുനിക സൗകര്യങ്ങള്‍ സ്റ്റേഷനിലുണ്ടാകും. പ്രത്യേക വിസിറ്റേഴ്‌സ് റൂം, ക്യാന്റീന്‍, ഉദ്യോഗസ്ഥര്‍ക്ക് വിശ്രമമുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

സ്ത്രീകള്‍, പുരുഷന്മാര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് പ്രത്യക സെല്ലുകള്‍ സ്റ്റേഷന്റെ പ്രത്യേകതയാണെന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു. 2 കോടി 95 ലക്ഷം രൂപയിലാണ് കെട്ടിടം ഒരുങ്ങുന്നത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.