
മുവാറ്റുപുഴ>>> മുവാറ്റുപുഴയില്‍ നിര്‍മിക്കുന്ന പൊലീസ് സ്റ്റേഷന്റെ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക നേരിട്ടെത്തി വിലയിരുത്തി. 845 ചതുരശ്രീ മീറ്റരില്‍ രണ്ടു നിലകളിലായാണ് കെട്ടിടം ഉയരുന്നത്. ആധുനിക സൗകര്യങ്ങള്‍ സ്റ്റേഷനിലുണ്ടാകും.
പ്രത്യേക വിസിറ്റേഴ്സ് റൂം,ക്യാന്റീന്,ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശ്രമമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍,പുരുഷന്മാര്, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക സെല്ലുകള്‍ സ്റ്റേഷന്റെ പ്രത്യേകതയാണെന്ന് ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് പറഞ്ഞു.2കോടി 95 ലക്ഷം രൂപയിലാണ് കെട്ടിടം ഒരുങ്ങുന്നത്.

Follow us on