
കോതമംഗലം >>>മുവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്ററി സ്കൂളിലെ 1988 പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ നാം 88,കോതമംഗലം കറുകടത്ത് മറ്റത്തില്‍ വീട്ടില്‍ സുജാതക്കും മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകന് ആദര്ശിനുംപുന:നിര്‍മ്മാണം നടത്തിയ വീടിന്റെ താക്കോല്‍ കൈമാറി.താക്കോല്‍ദാനം ആന്റണി ജോണ്‍ എംഎല്നിര്വ്വഹിച്ചു.
നാം 88 ന്റെ മാതൃകപരമായ സേവനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു.വിധവയായ സുജാതയുടെ ദുരവസ്ഥ മനസ്സിലാക്കിയ എംഎല്‍എ യുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു വീടീന്റെ പുന:നിര്‍മ്മാണം നാം 88 ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.
സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി അവര്‍ക്കു പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കി അവരെ സമൂഹത്തിലെ മുഖ്യധാരായിലേക്ക് കൊണ്ടു വരുകയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം എന്നും,ഈ വര്‍ഷം നിര്‍മ്മിക്കുന്ന എട്ട് വീടുകളില്‍ നാലാമത്തേത് ആണിത് എന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ചനാം 88 പ്രസിഡന്റ് അഡ്വക്കേറ്റ് അനീഷ് ഒ വി പറഞ്ഞു.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് നാം 88 ന്റെ സ്നേഹോപഹാരം സമര്‍പ്പിക്കുകയും തുടര്‍ന്ന് നാം 88 ന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അദ്ദേഹം പ്രകാശനം ചെയ്തു.
ചടങ്ങില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിബിത മത്തായി,നാം 88 വൈസ് പ്രസിഡന്റ് സിസി ഷാജി വിതയത്തില്‍,അംഗങ്ങളായ ഷീനകെ എം ,ജോയ്സ് ജോര്‍ജ്ജ്,ബോബി വര്‍ഗീസ്,പ്രജിത്ത് എസ്,അനോ മാത്യു ,നാം 88 സെക്രട്ടറി വിനോദ് ബാബു , നാം 88 ട്രഷറര്‍ സോണിഎന്നിവര്‍ പങ്കെടുത്തു.

Follow us on