
മൂവാറ്റുപുഴ>>>നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായതോടെ പ്രതിഷേധവും വ്യാപകമായിരിക്കുകയാണ്. പോസ്റ്റോഫീസ് ജംഗ്ഷന്, അരമന ജംഗ്ഷന്, വെള്ളൂര്‍ക്കുന്നം, ഇഇസി മാര്‍ക്കറ്റ് റോഡ്, വണ്‍വേ ജംഗ്ഷന്, കക്കടാശേരി, തുടങ്ങി നിരവധിയിടങ്ങളിലെ റോഡുകള്‍ കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്. തിരക്കേറിയ നഗരത്തിലെ റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടിട്ട് നാളുകളായിട്ടും അധികൃതര്‍ അറ്റകുറ്റപ്പണികള്‍പോലും നടത്താത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
ഇതേ തുടര്‍ന്ന് മൂവാറ്റുപുഴ മേഖല പൗരസമിതി പ്രസിഡന്റ് നെജീര്‍ ഉപ്പൂട്ടിങ്കലിന്റെ നേതൃത്വത്തില്‍ കുഴി നിറഞ്ഞ റോഡില്‍ സാരി വിരിച്ച് പ്രതിഷേധിക്കുകയായിരുന്നു. നിരവധി പ്രാവശ്യം അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വേറിട്ട പ്രതിഷേധം പൗരസമിതി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്.
മഴക്കാലമായതോടെ കുഴികളില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവു സംഭവമായിമാറിയിരിക്കുകയാണ്. വര്‍ഷങ്ങളായി ടാറിംഗ് നടത്താതെ അറ്റകുറ്റപ്പണികള്‍ മാത്രമായി റോഡില്‍ നടത്തിവരുന്നത്.
ഇക്കുറി അറ്റകുറ്റപ്പണികള്‍പോലും നടത്താത്തതാണ് റോഡ് തകരാന്‍ കാരണമായിരിക്കുന്നത്. റോഡിന്റെ പലഭാഗത്തും ടാറിംഗ് പൂര്‍ണ്ണമായും ഇളകി വന്‍ ഗര്ത്തംവരെ രൂപപ്പെട്ടിട്ടുണ്ട്. കുഴികള്‍ ശ്രദ്ധയില്‍പ്പെടുന്നതോടെ വാഹനം പെട്ടെന്ന് നിറുത്തുന്നത് പിന്നില്‍ വരുന്ന വാഹനം കൂട്ടിയിടിക്കാനും പലപ്പോഴും കാരണമാകുന്നുണ്ട്.
ഇതേ തുടര്‍ന്ന് ഇരുവാഹനങ്ങളിലെ യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും പതിവാണ്. റോഡിലെ ചതിക്കുഴി അടയ്ക്കാന്‍ അധികൃതര്‍ ഉടന്‍ തയ്യാറായില്ലെങ്കില്‍ റോഡ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ ആവിഷ്ക്കരിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
ഫോട്ടോ ………………..
മൂവാറ്റുപുഴ വണ്‍വേ ജംഗ്ഷനില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് മേഖല പൗരസമിതിയുടെ നേതൃത്വത്തില്‍ റോഡില്‍ സാരി വിരിച്ച് പ്രതിഷേധിക്കുന്നു.

Follow us on