മുട്ടത്തുകണ്ടത്തെ മണ്ണിടിച്ചില്‍: സമഗ്ര പഠനം വേണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം

web-desk -


കോതമംഗലം>>> കീരംപാറ മുട്ടത്തുകണ്ടത്തെ മണ്ണിടിച്ചിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ദ സമിതിയെ നിയോഗിക്കണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
മണ്ണിടിച്ചിലിനെ തുടര്‍ന്നു പരിസരവാസികള്‍ കടുത്ത ആശങ്കയിലാണ്.
മണ്ണിടിയാനുണ്ടായ സാഹചര്യം എന്താണ്, വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയയ പഠനം ആവശ്യമാണ്.
സംഭവത്തെ തുടര്‍ന്ന് പരിസരത്തെ ഏതാനും കുടുംബങ്ങള്‍ മാറി താമസിച്ചിരിക്കുകയാണ്.
ഭൗമ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്തുന്നതു വരെ മുട്ടത്തുകണ്ടത്തെ ജനജീവിതം ആശങ്ക നിറഞ്ഞതായിരിക്കുമെന്നു ഷിബു വ്യക്തമാക്കി.