മുത്തംകുളം സംരക്ഷിക്കാന്‍ പ്ലാന്‍ തയ്യാറാക്കി മുടക്കുഴ പഞ്ചായത്ത്

-


കുറുപ്പംപടി >> മുടക്കുഴ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് ഇളം ബകപ്പിളളിയിലെ മുത്തംകുളം സംരക്ഷിക്കുന്ന പദ്ധതിയുമായി പഞ്ചായത്ത്. കുളങ്ങളുടെ നവീകരണ പ്രവൃത്തനങ്ങളോടനുബന്ധിച്ചുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്ലാന്‍ ഫണ്ടില്‍ നിന്ന് 2021-22-സാമ്പത്തിക വര്‍ഷം 5 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ടെക് നിക്കല്‍ സാംക്ഷന്‍ കിട്ടിയില്ല.

പുറംപോക്ക് ഭൂമിയായതിനാല്‍ പഞ്ചായത്തിന്റെ ആസ്തി രേഖയില്‍ ഉള്‍പ്പെടുത്തുവാന്‍ നാളിതുവരെ കഴിയാത്ത താണ് കാരണം. ഇപ്പോഴത്തെ ഭരണ സമിതി വന്നതിനു ശേഷം ആസ്തി രേഖയില്‍ ഉള്‍പ്പെടുത്താന്‍ പഞ്ചായത്ത് കമ്മിറ്റി അപേക്ഷ പാസ്സാക്കിതാലൂക്ക് സര്‍വ്വേയര്‍ക്ക് കൈമാറുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആസ്തി രേഖയില്‍ കയറുന്ന പ്രകാരം മുത്തം കുളഞ്ഞിന്റെ നവീകരണ പ്രവൃത്തനങ്ങള്‍ ആരംഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ അറിയിച്ചു. മുത്തം കുളത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍ന്റിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് എ.പോള്‍ വാര്‍ഡ് മെംബര്‍ രജിത ജയ്‌മോന്‍, മുടക്കുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് എന്നിവര്‍ മുത്തംകുളം സന്ദര്‍ശിച്ചു.

ഇളം ബകപ്പിള്ളി മുത്തം കുളത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്റെ നേതൃത്വത്തില്‍ മുത്തംകുളത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →