കണ്ണൂര്‍>>>കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലെ പരാജയത്തില്‍ കോണ്‍ഗ്രസ്സ് ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ലീഗ് മണ്ഡലം കമ്മറ്റികളുടെ റിപ്പോര്‍ട്ട്. കെ സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കളാണ് കണ്ണൂരിലെ പരാജയത്തിന് ഉത്തരവാദികളെന്നാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം. അഴീക്കോട് മണ്ഡലത്തിലെ പരാജയത്തിന് കാരണം ലീഗ് നേതൃത്വത്തിന്റെ പിടിപ്പുകേടെന്നാണ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്.
മുസ്ലിം ലീഗ് കണ്ണൂര്‍,അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റികളുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസ് ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്ളത്.കണ്ണൂരിലെ തോല്‍വിക്ക് കെ സുധാകരനും മേയര്‍ ടി ഒ മോഹനനും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുമാണ് ഉത്തരവാദികള്‍ എന്നാണ് വിമര്‍ശനം. റിജില്‍ മാക്കുറ്റി സതീശന് പാച്ചേനിയെ തോല്പിക്കാനായി പ്രവര്‍ത്തിച്ചു എന്ന ഗുരുതര ആരോപണവും കണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്.
പ്രചാരണത്തില്‍ കെ സുധാകരന് സജീവമായില്ലെന്ന് മാത്രമല്ല ഗ്രൂപ്പ് പ്രശ്നം പരിഹരിക്കാനും ഇടപെട്ടില്ല.മേയര്‍ ടി ഒ മോഹനനും പ്രചാരണത്തില്‍ നിന്നും വിട്ടു നിന്നു. അഴീക്കോട് മണ്ഡലം കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ലീഗ് നേതൃത്വത്തിന് എതിരെയും വിമര്‍ശനമുണ്ട്.
കെ എം ഷാജി മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കും എന്ന വാര്‍ത്തയും ജില്ലയില്‍ നിന്നു തന്നെയുള്ള സ്ഥാനാര്‍ഥി വേണമെന്ന ജില്ലാ കമ്മറ്റിയുടെ തീരുമാനവും പ്രവര്‍ത്തകര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കി.
ഇത് പരിഹരിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. മേല്‍ ഘടകങ്ങളില്‍ നിന്നും സാമ്ബത്തിക പിന്തുണ ലഭിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മറ്റി സമ്ബൂര്‍ണ പരാജമായിരുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മുസ്ലിം ലീഗിലും യു ഡി എഫിലും വലിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ് മണ്ഡലം കമ്മറ്റികളുടെ റിപ്പോര്‍ട്ട്.
Follow us on