പതിനേഴുകാരന്‍ പിതൃസഹോദരനെ കുത്തിക്കൊന്നു

രാജി ഇ ആർ -

റാന്നി>>>തുലാപ്പള്ളിയില്‍ പതിനേഴുകാരന്‍ പിതൃസഹോദരനെ കുത്തിക്കൊന്നു. പമ്ബാവാലി തുലാപ്പള്ളി ഐത്തലപ്പടിയില്‍ താമസിക്കുന്ന ചരിവുകാലായില്‍ സാബു (50) ആണ് കുത്തേറ്റു മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറിന് വീട്ടില്‍ വെച്ചാണ് കുത്തേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാബു ശനിയാഴ്ച രാവിലെ ആറരയോടെയാണ് മരിച്ചത്. വയറിന് ആഴത്തില്‍ മുറിവേറ്റിരുന്നു. വീട്ടുവഴക്കിനിടെയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പറയുന്നു.

മാനസിക വൈകല്യത്തിന് ചികിത്സ തേടിയിരുന്ന സാബു വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്ന് പറയുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയിലായതായി സൂചനയുണ്ട്. പമ്പ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.