കുട്ടികളുടെ മുനി ഗുരു പ്രകാശനം ചെയ്തു

-

പെരുമ്പാവൂര്‍ >>ശതാഭിഷിക്തനായ ഗുരു മുനി നാരായണ പ്രസാദിന്റെ ജീവചരിത്രം കുട്ടികളുടെ മുനി ഗുരു പ്രകാശനം ചെയ്തു.
വര്‍ക്കല നാരായണ ഗുരുകുല കണ്‍വെന്‍ഷനില്‍ വച്ച് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ മുബാറക് പാഷ ഗുരു മുനി നാരായണ പ്രസാദിന് കോപ്പി നല്‍കികൊണ്ടാണ് പ്രകാശനം ചെയ്തത്. ശ്രീനാരായണ ഗുരു അന്തര്‍ ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ ബി സുഗീതയാണ് ജീവചരിത്രം രചിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ നാരായണ ഗുരുകുലം സ്റ്റഡി സര്‍ക്കിള്‍ ആണ് പ്രസാധകര്‍. സ്വാമി ത്യാഗീശ്വരന്‍, സ്വാമി തന്മയ, ഡോ പ്രഭാവതി പ്രസന്നകുമാര്‍, നാരായണ ഗുരുകുലം സ്റ്റഡി സര്‍ക്കിള്‍ കാര്യദര്‍ശി എം എസ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →