മുനമ്പം ഹാര്‍ബറില്‍ മദ്യക്കച്ചവടം നടത്തിയ ശൗചാലയ നടത്തിപ്പുകാരന്‍ പിടിയില്‍

-

മുനമ്പം >>മുനമ്പം ഹാര്‍ബറില്‍ മദ്യക്കച്ചവടം നടത്തിയ ശൗചാലയ നടത്തിപ്പുകാരന്‍ പിടിയില്‍. പള്ളിപ്പുറം വലിയ വീട്ടില്‍ ശെല്‍വന്‍ (51) ആണ് മുനമ്പം പോലീസിന്റെ പിടിയിലായത്. സ്‌പെഷ്യല്‍ കോമ്പിംഗ് ഓപ്പറേഷനിടയിലാണ് പ്രതി പിടിയിലാകുന്നത്. എസ്.എച്ച്. ഒ എ.എല്‍ യേശുദാസ്, എസ് .ഐ ശ്യാംകുമാര്‍ , എസ്.സി.പി.ഒ ജയദേവന്‍, അബ്ദുള്‍ സലാം, സി.പി. ഒ മാരായ കെ.എ ബെന്‍സി , വി.എസ്. ലെനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ടീമിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →