മൂന്നാറില്‍ നിന്നും പച്ചക്കറിയുമായി വന്ന പിക്കപ്പ് വാന്‍ മറിഞ്ഞു, യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>> മൂന്നാറില്‍ നിന്നും പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാന്‍ പാലായിലേക്ക് പോകുന്ന വഴിയാണ് കോതമംഗലം കോഴിപ്പിള്ളി കവലയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് കോഴിപ്പിള്ളി കവലയിലെ മീഡിയനില്‍ ഇടിച്ച് പിക്കപ്പ് വാന്‍ മറിഞ്ഞത്.

വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടന്‍ സംഭവസ്ഥലത്തെത്തിയ പോലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റോഡില്‍ മറഞ്ഞു കിടന്ന പിക്കപ്പ് വാന്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റി.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →