LOADING

Type to search

മുംബൈയില്‍ 20 നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം; 2 മരണം; 15 പേര്‍ക്ക് പരിക്ക്

National


മുംബൈ>>മുംബൈയില്‍ 20 നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം; 2 മരണം; 15 പേര്‍ക്ക് പരിക്ക്
ദക്ഷിണ മുംബൈയിലെ 20 നില കെട്ടിടത്തിലാണ് ശനിയാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
ടാര്‍ദേവില്‍ ഭാട്ടിയ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന താമസ സമുച്ചയമായ കമല ടവറിന്റെ 18-ാം നിലയില്‍ രാവിലെ 7.30 ഓടെയാണ് സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു, അവരുടെ നില തൃപ്തികരമാണ്. ഒരാള്‍ ഐസിയുവിലാണ്, അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കെട്ടിടത്തിലെ താമസക്കാരായ പ്രായമായ ആറ് പേര്‍ക്ക് ഓക്‌സിജന്‍ സപ്പോര്‍ട്ട് സിസ്റ്റം ആവശ്യമാണെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.