
ന്യൂഡല്‍ഹി>>>ഐപിഎല്ലിലെ ഇടവേള കഴിഞ്ഞുള്ള ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ 20 റണ്ണിന് വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി മഹേന്ദ്രസിങ് ധോണിയും കൂട്ടരും.
ചെന്നൈ ഉയര്‍ത്തിയ 157 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്ണില്‍ അവസാനിപ്പിച്ചു. ഓപ്പണര്‍ ഋതുരാജ് ഗെയ്ക് വാദാണ് (58 പന്തില്‍ 88) ചെന്നൈയുടെ ജയത്തിന് അടിത്തറയിട്ടത്. ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ ബാറ്റിലും പന്തിലും മിന്നി. 8 പന്തില്‍ 23 റണ്ണും മൂന്ന് വിക്കറ്റുമാണ് ഈ വെസ്റ്റിന്ഡീസുകാരന് നേടിയത്. സ്കോര്‍: ചെന്നൈ 6-156 മുംബൈ 8-136.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെയാണ് മുംബൈ എത്തിയത്. കീറണ്‍ പൊള്ളാര്‍ഡായിരുന്നു പകരക്കാരന്. മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം തലകുനിച്ചപ്പോള്‍ ഗെയ്ക്-വാദ് ചെന്നൈയെ കാത്തു. രവീന്ദ്ര ജഡേജയും (33 പന്തില്‍ 26) ബ്രാവോയും മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ട്രെന്റ് ബോള്‍ട്ടും ആദം മില്‍നെയും ചേര്‍ന്നുള്ള മുംബൈ പേസ് സഖ്യം ചെന്നൈ ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാനനുവദിച്ചില്ല.
ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസും മൊയീന്‍ അലിയും റണ്ണെടുക്കാതെ മടങ്ങി. അമ്ബാട്ടി റായുഡു (0) പരിക്കേറ്റ് കളംവിട്ടത് ചെന്നൈയ്ക്ക് വീണ്ടും പ്രഹരമായി. സുരേഷ് റെയ്ന (4), ധോണി (3) എന്നീ പരിചയസമ്ബന്നര്ക്കും പതറി. നാലിന് 24 എന്ന നിലയില്‍ വിറച്ച ചെന്നൈയെ ഗെയ്ക്-വാദും ജഡേജയും ഉയര്‍ത്തി. നാല് സിക്സറും ഒമ്ബത് ബൗണ്ടറിയും ഉള്‍പ്പെട്ടതായിരുന്നു ഗെയ്ക്-വാദിന്റെ ഇന്നിങ്സ്. തുടക്കം പതറിയെങ്കിലും പതിയെ താളം കണ്ടെത്തി ഈ ഓപ്പണര്‍. ഇന്നിങ്സിന്റെ അവസാന പന്തില്‍ സിക്സര്‍ പറത്തിയാണ് കളി അവസാനിപ്പിച്ചത്.
മറുപടിയില്‍ അരസെഞ്ചുറിയുമായി പുറത്താകാതെ നിന്ന സൗരഭ് തിവാരി (50) മാത്രമാണ് മുംബൈ നിരയില്‍ മിന്നിയത്. ക്വിന്റണ്‍ ഡി കോക്ക് (17), അന്മോല്പ്രീത് സിങ് (16), സൂര്യകുമാര്‍ യാദവ് (3), ഇഷാന് കിഷാന് (11), പൊള്ളാര്‍ഡ് (15) എന്നീ മുന്‍നിര ബാറ്റ്സ്മാന്മാര്ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല.

Follow us on