കൊച്ചി >> മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് വിപണന മേഖലയില്‍ ഒരു വരുമാനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചു ബൈനറി/ പിരമിഡ് രീതിയില്‍ ആളുകളെ ചേര്‍ക്കാന്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം നിലവില്‍ വന്നുവെങ്കിലും ഇക്കാര്യം മറച്ചു വെച്ചു കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കെറ്റിങ്ങ് കമ്പനികളെല്ലാം പരമാവധി ആളുകളെ ചങ്ങലയില്‍ ചേര്‍ക്കുന്നതിനുള്ള തീവ്രയത്നത്തിലാണെന്ന് ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷന് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള 90 ദിവസകാലാവധി കഴിയുമ്പോള്‍ ഇപ്പോള്‍ അംഗമാകുന്നവര്‍ക്കെല്ലാം അവരുടെ താഴെ ആളെ ചേര്‍ക്കാന്‍ കഴിയാതെ വരികയും വിവിധ കമ്പനികള്‍ പിരമിഡ് രീതിയില്‍ ആളെ ചേര്‍ക്കുന്നതിനായി വ്യക്തികളില്‍ നിന്നും ഈടാക്കുന്ന 1000 രൂപ മുതല്‍ 25000 രൂപവരെ നഷ്ടത്തിലാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇപ്രകാരം പാക്കേജുകള്‍ അവതരിപ്പിച്ചു ആളുകളെ ചേര്‍ക്കുമ്പോള്‍ നല്‍കുന്നത് വിപണിയില്‍ ലഭ്യമാകുന്ന സാധനങ്ങളുടെ പത്തിരട്ടിവരെ വില ഈടാക്കി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍
. (ഉദാഹരണം: 450 ഗ്രാം ചായപ്പൊടി/ കാപ്പിപ്പൊടി/ സ്റ്റീവിയ – 2000 രൂപ വിലയിട്ടു 1650 രൂപയ്ക്കു നല്കുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവിപണിയില്‍ 150 രൂപ മുതല്‍ 300 രൂപ വരെയേ വിലവരികയുള്ളൂ.
മേല്പറഞ്ഞ രീതിയില്‍ സാധനങ്ങള്‍ വാങ്ങി അംഗമായി താഴെ രണ്ടു പേരെ ചേര്‍ത്താല്‍ കിട്ടുന്നത് കേവലം 650 രൂപ. 13500 രൂപയുടെ പാക്കേജ് വാങ്ങി അംഗമായി ഇതേരീതിയില്‍ താഴെ രണ്ടാളെ ചേര്‍ത്താല്‍ കിട്ടുന്നത് കേവലം 1000 രൂപ. ഇത്തരത്തില്‍ വന്‍തുക ഈടാക്കി ആളെ ചേര്‍ത്ത് മണിചെയിന്‍ കച്ചവടത്തിലൂടെ കമ്പനികളും ലീഡര്‍മാരും പതിനായിരങ്ങളും ലക്ഷങ്ങളും സമ്പാദിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍( ഡയറക്ട് സെല്ലിങ്ങ് ) റൂള്‍സ് – 2021 അനുസരിച്ചു ആളുകളെ താഴെ താഴെ ചേര്‍ത്ത് മേല്‍ത്തട്ടും( UPLINE ) കീഴ്തട്ടും ( DOWNLINE ) രീതിയില്‍ വരുമാനം വിതരണം ചെയ്യുന്ന രീതിക്കു അന്ത്യം കുറിച്ചിരിക്കുകയാണ്. ഈ രീതിയിലൂടെയാണ് ഒരു പണിയും ചെയ്യാതെ താഴെ തട്ടിലുള്ളവര്‍ ചെയ്യുന്ന കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍ത്തട്ടിലുള്ള കുറെ മാന്യന്മാര് ലീഡര്‍മാര്‍ എന്ന നിലയില്‍ വീട്ടിലിരുന്നു പണമു ണ്ടാക്കുന്നത്.
ഈ പ്രവണത അവസാനിപ്പിച്ചുകൊണ്ട് ഡയറക്ട് സെല്ലിങ്ങ് വില്പനമേഖലയില് ഉല്പ്പാദകന്, വില്പ്പ നക്കാരന്, ഉപഭോക്താവ് എന്ന രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുകയാണ്. ആരാണോ ഒരു കമ്പനിയുടെ ഉല്‍പ്പന്നം വില്‍പ്പന നടത്തുന്നത് അയാള്‍ക്കാണ് അതില്‍ നിന്നുള്ള വരുമാനം എടുക്കാന്‍ അവകാശം. അതിനു പകരം മുകളിലേക്ക് പതിനഞ്ചോ, മുപ്പതോ ലെവലുകളിലേക്കു വരുമാനം വീതിച്ചു നല്കാന് പാടില്ല. ഇക്കാര്യങ്ങള്‍ മറച്ചുവെച്ചു കൊണ്ട് പിരമിഡ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെല്ലാം തങ്ങളുടെ കമ്പനി 100 ശതമാനം വിധേയമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കച്ചവടം പൊടിപൊടിക്കുന്നു.
തൊണ്ണൂറു ദിവസം കഴിയുമ്പോള്‍ മേല്പറഞ്ഞ ലീഡര്‍മാരും കമ്പനികളും മാന്യമായി വേദിയില്‍നിന്നും പിന്‍വാങ്ങും. ഇവരുടെ വാക്ക് വിശ്വസിച്ചു ഒരു സ്ഥിരവരുമാനം പ്രതീക്ഷിച്ചു ആയിരങ്ങളും പതിനായിരങ്ങളും നല്കി ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങി ഇത്തരം പിരമിഡ് ( മണിചെയിന്‍) കച്ചവടത്തില്‍ അംഗമാകുന്നവര്‍ക്ക് സാമ്പത്തിക നാഷ്ടവും മാനഹാനിയുമാണ് സംഭവിക്കാന്‍ പോകുന്നത്.
ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കാനും നിയമനടപടിയെടുക്കാനും നിയോഗിക്കപ്പെട്ടിട്ടുള്ള സംസ്ഥാന സിവില്‍ സപ്ലൈസ് ഡയറക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള നിരീക്ഷണ സമിതി ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. പരാതികള്‍ നല്‍കിയിട്ടും ഇവരുടെ ഭാഗത്തു നിന്നും ഉചിതമായ നടപടികള്‍ ഉണ്ടാകുന്നില്ല.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍( ഡയറക്ട് സെല്ലിങ്ങ് ) റൂള്‍സ് – 2021- മായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ വഞ്ചിക്കപെടാതിരിക്കാനും ഈ മേഖലയുമായി ബന്ധപ്പെട്ടു ആത്മാര്‍ത്ഥമായി പ്രവര്ത്തിക്കുന്നവര്ക്കുണ്ടായിട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും കഴിയുംവിധം മള്‍ട്ടി ലെവല്‍ മാര്‍ക്കെറ്റിങ്ങ് വിപണന സംവിധാനം നിയമവിധേയമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള സംസ്ഥാന നിരീക്ഷണ സമിതി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ജനത്തെ തെറ്റിദ്ധരിപ്പിച്ചു കച്ചവടം നടത്തുന്ന ലീഡര്‍മാര്‍ ഉള്‍പ്പെടെ യുള്ളവരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷന് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. പ്രേംജി.എം.പി, വിജു. എം. വര്‍ഗീസ്, അനില്‍ കുമാര്‍. കെ.പി, ജോണി എരമല്ലൂര്‍, അക്ഷയ് ജോണ്സന്, നെല്‍സണ്‍ ജോസഫ് , സുജിത് വരാപ്പുഴ എന്നിവര്‍ സംസാരിച്ചു.
Follow us on