അദ്ദേഹം നല്ലൊരു ഭര്‍ത്താവായിരുന്നില്ല, എട്ട് വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മേതില്‍ ദേവിക; മുകേഷിന്റെ പ്രതികരണം

രാജി ഇ ആർ -

മുകേഷ് നല്ല മനുഷ്യനാണെന്നും എന്നാല്‍ നല്ലൊരു ഭര്‍ത്താവായിരുന്നില്ലെന്നും ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക.മുകേഷിനോട് തനിക്ക് വ്യക്തി വൈരാഗ്യവുമില്ലെന്നും, തങ്ങളുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ ശരിയല്ലെന്നും അവര്‍ പ്രതികരിച്ചു.

എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ മനസിലാക്കാന്‍ കഴിഞ്ഞില്ല, ഇനി മനസിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല.രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകില്ലെന്ന് തോന്നിയതിനാലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് മേതില്‍ ദേവിക പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് എറണാകുളത്തെ അഭിഭാഷകന്‍ മുഖേന നോട്ടീസ് അയച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. മുകേഷില്‍ നിന്ന് ഒന്നും വാങ്ങിയെടുക്കാനല്ലെന്നും, വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും മേതില്‍ ദേവിക ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അതേസമയം തനിക്ക് വക്കീല്‍ നോട്ടീസ് കിട്ടിയിട്ടില്ലെന്നും, തല്‍ക്കാലം കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മുകേഷ് അറിയിച്ചു.