LOADING

Type to search

മുന്ദ്ര തുറമുഖത്തെ ലഹരി വേട്ട; നാല് പേര്‍ കൂടി അറസ്റ്റിലായി

Latest News Local News News

ഗുജറാത്ത് >>>അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് തുറമുഖത്ത് ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ നാലുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അഫ്ഗാന്‍ പൗരന്മാരായ നാല് പേരെയാണ് ഡിആര്‍ഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ നാല് അഫ്ഗാന്‍ പൗരന്മാര്‍ ഉള്‍പ്പടെ എട്ടു പേര്‍ അറസ്റ്റിലായി. ചൊവ്വാഴ്ചയാണ് 21,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും ഡിആര്‍ഐ സംഘം രഹസ്യ വിവരത്തെ തുടര്‍ന്ന് പിടിച്ചെടുത്തത്.

സംഭവത്തെ കുറിച്ച് അറിയില്ലെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും തുറമുഖത്തിന്റെ ഉടമ കൂടിയായ അദാനി പ്രതികരിച്ചിരുന്നു. ആന്ധ്രയിലെ കമ്ബനിയുടെ പേരിലാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന്‍ തുറമുഖം വഴി ലഹരിമരുന്നുകള്‍ അടങ്ങുന്ന രണ്ട് കണ്ടെയ്‌നറുകള്‍ ഗുജറാത്തില്‍ എത്തിയത്.

അതേസമയം, മൂവായിരം കിലോയോളം വരുന്ന ഹെറോയിന് ഇരുപത്തി ഒന്നായിരം കോടി രൂപ വില വരും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷി ട്രേഡിംഗ് എന്ന കമ്പനിയുടെ പേരിലാണ് കണ്ടൈനറുകള്‍ എത്തിയിരിക്കുന്നത്. ചെന്നൈ സ്വദേശികളായ വൈശാലി, ഭര്‍ത്താവ് ഗോവിന്ദ രാജു എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനമാണ് വിജയവാഡയിലുള്ള ആഷി ട്രേഡിംഗ്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.