മുടിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നൂറിന്റെ നിറവില്‍

-

കോതമംഗലം>>1921ല്‍ ആരംഭിച് 2021 പൂര്‍ത്തിയാകുമ്പോള്‍ നൂറാം വാര്‍ഷികത്തില്‍ എത്തിനില്‍ക്കുന്ന മുടിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സിപിഎം സ്‌കൂള്‍പടി ബ്രാഞ്ച് ആശംസകള്‍ അറിയിച്ചു.1921ല്‍ എല്‍ പി സ്‌കൂള്‍ ആരംഭിക്കുവാന്‍ കുടിലുങ്ങല്‍ വീട്ടില്‍ ബി കൊച്ചുണ്ണിപിള്ള അദ്ദേഹം വിട്ടു കൊടുത്ത ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡ് ഫ്രണ്ടേജുള്ള കോടികള്‍ വിലമതിക്കുന്ന സ്ഥലം ഇന്ന് സ്‌കൂളിന് അവകാശമില്ലാത്ത രീതിയില്‍ സര്‍ക്കാറിലേക്ക് തന്നെവിട്ടു കൊടുക്കുകയുണ്ടായി..


കോടികള്‍ വിലമതിക്കുന്ന ആ സ്ഥലത്ത് ഇന്ന് എസ് എസ് റ്റി വിഭാഗം വനിതകള്‍ക്ക് ഹോസ്റ്റല്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.2011ല്‍ ജില്ലാ പഞ്ചായത്തും സ്‌കൂള്‍ പിടിഎ ചേര്‍ന്ന് ഈ സ്ഥലം സ്‌കൂളിന് ആവശ്യമില്ല എന്ന് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ ആ സ്ഥലം എസ് സി എസ് ടി വിഭാഗത്തിലേക്ക് സര്‍ക്കാര്‍ കൈമാറുകയിരുന്നു. സ്ഥലം വിട്ടു കൊടുക്കുവാനുള്ള തീരുമാനം തികച്ചും തെറ്റായിരുന്നു എന്ന് 2014 മുടി ക്കല്‍ സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ആയി അപ്‌ഗ്രേഡ് ചെയ്ത സമയത്ത് ബോധ്യപ്പെടുകയും സ്‌കൂളിന്റെ സ്ഥലം വിട്ടുകൊടുത്ത തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നാട്ടുകാര്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും അത് തിരിച്ചു കിട്ടുവാന്‍ സാധ്യമായില്ല.

2011 ല്‍ എടുത്ത തീരുമാനം തികച്ചും തെറ്റായിരുന്നെന്ന് ബ്രാഞ്ച് യോഗം വിലയിരുത്തുകയും നിലവില്‍ എല്‍ പി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ശോചനീയാവസ്ഥ തീര്‍ത്ത് പുതിയ കെട്ടിടം നിര്‍മിക്കാന്‍ കുന്നത്തുനാട് എംഎല്‍ പി വി ശ്രീനിജന് ഒരു നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.15 വര്‍ഷത്തോളമായി തുടര്‍ച്ചയായി നൂറുശതമാനം വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന സ്‌കൂളില്‍ തുടര്‍ന്നും മികച്ച വിജയങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കട്ടെ എന്ന് യോഗം ആശംസകള്‍ അര്‍പ്പിച്ചു.ബ്രാഞ്ച് സെക്രട്ടറി എം എ മുനീര്‍, ബ്രാഞ്ച് അംഗങ്ങളായ എം എ അനീഷ്, ഷമീര്‍ പി ബി ബെഞ്ചു സലീം, പി എ കരീം
മുനീര്‍ അലിയാര്‍(മുനി) തുടങ്ങിയവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →