മുടക്കുഴ യുപി സ്‌ക്കൂളിന് ദേശീയ അവാര്‍ഡ്

കുറുപ്പംപടി >> സ്‌ക്കുള്‍ അക്കാദമിയുടെ ദേശീയ തലത്തിലുള്ള പുരസ്‌ക്കാരം കരസ്ഥമാക്കിമുടക്കുഴ യുപിസ്‌കൂള്‍. അക്കാദമിക മികവ് ,അഡ്മിഷന്‍ മികവ്, ഭൗതീക സാഹചര്യങ്ങള്‍ ഒരുക്കല്‍ ,പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ,വികസന കാഴ്ചപ്പാട്, ഓണ്‍ലൈന്‍ പീനം ഒരുക്കല്‍, മികച്ച പൊതുജനാഭിപ്രായം ,പാഠ്യ പാഠ്യതര രംഗത്ത് മികവാര്‍ന്ന പ്രവൃര്‍ത്തനം നടത്തിയ സ്‌ക്കൂളുകള്‍ക്കുള്ള അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ കേരളത്തില്‍ നിന്ന് രണ്ട് യു.പി.സ്‌ക്കുളുകള്‍ക്കാണ് ഈ അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്. കോട്ടയത്ത് നടന്ന ചടങ്ങില്‍ വച്ച്മന്ത്രി റോഷി അഗസ്റ്റിനില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചനും പി.റ്റി.എ ഭാരവാഹികളും ചേര്‍ന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി.

തിരുവഞ്ചൂര്‍ രാധ കൃഷ്ണന്‍ എം.എല്‍.എ.അദ്ധ്യക്ഷം വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജെ. മാത്യു ,ജോസ് എ പോള്‍, പ്രധാന അധ്യാപിക മിനിറ്റീച്ചര്‍, മുന്‍ പ്രധാന അധ്യാപിക രമണിറ്റീച്ചര്‍, പി.റ്റി.എ.വൈസ് പ്രസിഡന്റ് രാജേഷ് .കെ .എം എന്നിവര്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →