മുടക്കുഴ തോട് – ഒന്നാം ഘട്ടം ആരംഭിച്ചു

-

കുറുപ്പംപടി >> മുടക്കുഴ തോടിന്റെ ആഴം വര്‍ദ്ധിപ്പിക്കലും സൈഡുകള്‍ വെട്ടിയൊരുക്കി ജല നിര്‍ഗമനം സുഗമാക്കുവാനുമുള്ള ആദ്യ ഘട്ട പ്രവൃത്ത തനങ്ങള്‍ മുടക്കുഴ വലിയ തോട്ടില്‍ ആരംഭിച്ചു.12 ാം വാര്‍ഡില്‍ തോടിന്റെ ഇരു സൈഡുകളും വീതി കൂട്ടി താഴ്ചയും കൂട്ടിയാണ് ആദ്യ പ്രവൃത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഘട്ടം ഘട്ടമായിട്ടും ങഘഅ ഫണ്ടില്‍ നിന്നോ ജില്ല – ബ്ലോക്ക് പഞ്ചായത്തു ഫണ്ടുകളില്‍ നിന്ന് രണ്ടാം ഘട്ടമെന്ന നിലയില്‍ സൈഡുകള്‍ കെട്ടുവാനുള്ള സാധ്യത പരിശോധിക്കും.

തോട് സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെംബര്‍ ഡോളി ബാബു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ, ജോസ് ‘എ .പോള്‍, രജിത ജയ് മോന്‍. ജോഷി തോമസ് എല്‍.പി.രാജീവ്.,. പത്രോസ്, പി.എന്‍.ഗിരീഷ് കെ.എംമത്തായി. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →