LOADING

Type to search

ചൂരമുടി മല – പെട്ട മല – വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ പ്രമേയം പാസ്സാക്കി മുടക്കുഴ ഗ്രാമപഞ്ചായത്ത്

Latest News Local News News


കുറുപ്പംപടി >>>മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ചൂരമുടി – മല – പെട്ട മല തുടങ്ങിയ മനോഹരമായ കാഴ്ചകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ വിനോദ സഞ്ചാര മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസ്സാക്കി.

സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ടൂറിസം മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാനത്തെ ഒരോ പഞ്ചായത്തിലും ഒരോ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനമനുസരിച്ച് മുടക്കുഴ പഞ്ചായത്തില്‍ നടപ്പിലാക്കുവാന്‍ ഈ പ്രദേശങ്ങള്‍ അനുയോജ്യമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പെട്ട മലയിലെ 120 ഏക്കറോളം വരുന്ന പാറമടകള്‍ പ്രകൃതി രമണിയമാണ്. സുന്ദരമായ ഈ പ്രദേശത്ത് പഞ്ചായത്തിന്റെ അനുവാദമില്ലാതെ തന്നെ ധാരാളം ടൂറിസ്റ്റ്കള്‍ കണ്ണ് വെട്ടിച്ച് ഷൂട്ടിംങ്ങിനായി വന്നു പോകുന്നു. ഗൂഗിള്‍ മാപ്പ് നോക്കി യുവതി യുവാക്കള്‍ അടക്കം വന്നതുകൊണ്ട് ശ്രദ്ധയില്ലാതെ പല അപകട മരണങ്ങള്‍ക്കും ഈ പ്രദേശം സാക്ഷിയായിട്ടുണ്ട്. ചൂരമുടി മലയിലും പെട്ട മലയിലും സ്വകാര്യ വ്യക്തികളുടെയും-സര്‍ക്കാര്‍ റവന്യു-റിക്കവറി നടത്തിയെടുത്ത പുറംമ്പോക്കും’ പഞ്ചായത്തു പുറംമ്പോക്കുംയഥേഷ്ടമുണ്ട്.

ഈ സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറിയാല്‍ ബോട്ടിംഗ് സൗകര്യങ്ങള്‍’റോപ് വേ ‘ അടക്കം വിനോദ സഞ്ചാരികള്‍ക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താം. ചൂര മുടി മലയില്‍ വാച്ച് ടവര്‍ സ്ഥാപിക്കുവാന്‍ ഡി.ടി.പി.സി യുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പഞ്ചായത്തിനെ ഏല്‍പ്പിച്ചാല്‍ മനോഹരമായ വിദൂരകാഴ്ചകള്‍ കാണുവാന്‍ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താം.

ഇവയെല്ലാം ചൂണ്ടിക്കാട്ടിയുള്ള പഞ്ചായത്തു കമ്മിറ്റിയുടെ പ്രമേയം പെരുബാവൂര്‍ എം.എല്‍.എ.മുഖേന സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ പറഞ്ഞു.
ചാരമുടി – മല – വിനോദ സഞ്ചാര സാധ്യതകളെക്കുറിച്ച് വിലയിരുത്തുവാന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്റെ നേതൃത്വത്തില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജെ. മാത്യു.ജോസ്.എ. പോള്‍, വല്‍സ വേലായുധന്‍, സോമി ബിജു., ബിജു കെ.വി.പി .എസ്സ് സുനിത്ത് എന്നിവരും ഒപ്പം ഉണ്ടായിരുന്നു’

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.