
പെരുമ്പാവൂര്‍ >>>ഉന്നത വിദ്യാഭ്യാസ രംഗത്ത് 202021ല്‍ കുന്നത്തുനാട് താലൂക്കില്‍ നിന്നും റാങ്ക് ജേതാക്കളായവരെ എം.എസ്.എസ് താലൂക്ക് കമ്മിറ്റി ഉന്നതി പുരസകാരം നല്കി ആദരിക്കുന്നു. ഈ മാസം 13ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഫ്ളോറ റസിഡന്‍സിയില്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ചേരുന്ന ചടങ്ങില്‍ ബെന്നി ബെഹനാന് എം.പി പുരസ്ക്കാര ജേതാക്കളെ ആദരിക്കും.
പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. താലൂക്ക് പ്രസിഡന്റ് അഡ്വ. സി.കെ. മുഹമ്മദാലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എ.മന്‍സൂര്‍, കെ.എ. ഹാറൂണ്‍, എന്‍.എ. പരീത്, മുട്ടം അബ്ദുള്ള, കെ.എം.ബഷീര്‍, അന്‍വര്‍ വെട്ടത്ത്, മുഹമ്മദ് ഷഫീഖ് മാളിയേക്കല്‍, കെ.എം.ഷാജി, എം.എം.ഉമ്മര്‍, കെ.എം.നാസ്സര്‍, എം.എ.ഷംസുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
എം.എസ്.എസ് താലൂക്ക് കമ്മിറ്റി ഭാരവാഹികളായി മന്‍സൂര്‍ നെല്ലിയ്ക്കല്‍ (പ്രസിഡന്റ്), മുട്ടം അബ്ദുള്ള (ജനറല്‍ സെക്രട്ടറി), ഹാറൂണ്‍ കരിമക്കാട് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Follow us on