മൂവാറ്റുപുഴ >>>പുതുതായി നിര്‍മ്മിച്ച മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് മന്ദിരത്തിന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. മൂവാറ്റുപുഴയില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ അഡ്വ.മാത്യു കുഴല്നാടന്, മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ രാജശ്രീ രാജു, എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്, എ.എസ്.പി അനൂജ് പലിവാല്‍, മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍ സി.ജെ.മാര്ട്ടിന്, തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടു നിലകളിലായി 845 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം . നിര്‍മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സ്റ്റേഷനില്‍ പ്രത്യേക വിസിറ്റേഴ്സ് റൂം, ക്യാന്റീന്, ഉദ്യോഗസ്ഥര്‍ക്ക് വിശ്രമമുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
സ്ത്രീകള്‍, പുരുഷന്മാര്, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് പ്രത്യക സെല്ലുകള്‍ സ്റ്റേഷന്റെ പ്രത്യേകതയാണ്. 2 കോടി 95 ലക്ഷം രൂപയാണ് കെട്ടിട നിര്‍മ്മാണത്തിന് ചിലവായത്.
പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ആധുനിക രീതിയില്‍ പണികഴിപ്പിച്ച ഈ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ടെന്ന് എസ്.പി കാര്‍ത്തിക് പറഞ്ഞു.
Follow us on