LOADING

Type to search

മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

Latest News Local News News

പെരുമ്പാവൂര്‍>>>മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍ . തൃപ്പൂണിത്തുറ തെക്കും ഭാഗം പടന്നയില്‍ വീട്ടില്‍ കാളിദാസ് എസ് പടന്നയില്‍ (19) ആണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത് .

സംഘത്തിലെ മൂന്നുപേരെ രണ്ടു ദിവസം മുമ്പ് രാത്രിയില്‍ പിടികൂടിയിരുന്നു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ആണ്. ഇവരുടെ കൂടെയുണ്ടായിരുന്നയാളാണ് കാളിദാസ് . ഇയാള്‍ക്കെതിരെ രണ്ട് മയക്കുമരുന്നു കേസുകളും, രണ്ട് അടിപിടി കേസുകളുമുണ്ട്.

ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. പകല്‍ മോഷണം സ്ഥലം കണ്ടുവച്ച ശേഷം രാത്രി മോഷണം നടത്തുകയാണ് സംഘത്തിന്റെ പതിവ്.

മോഷ്ടിച്ച വാഹനത്തിലാണ് സംഘം യാത്ര ചെയ്തിരുന്നത്. പെരുമ്പാവൂര്‍ എ എസ് പി അനുജ് പലിവാല്‍, എസ് എച്ച് ഒ വി.ടി.ഷാജന്‍, എസ് ഐമാരായ എം.പി.എബി, കെ.ടി ഷൈജന്‍, എ എസ് ഐ സി.ഒ.സജീവ്, എസ് സി പി ഒ മാരായ പി.എ.അബ്ദുള്‍ മനാഫ്, വി.എസ്.ഷര്‍നാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ്.പി കാര്‍ത്തിക് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.