38 ചെറിയ പൊതി മോര്‍ഫീനുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍

-

ആലുവ>>മുപ്പത്തിയെട്ട് ചെറിയ പൊതി മോര്‍ഫീനുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ മജുനൂര്‍ മൊല്ല (26), ലിറ്റന്‍ ഷെയ്ക്ക് (25) എന്നിവരെയാണ് റൂറല്‍ ഡാന്‍സാഫ് ടീമും, ആലുവ പോലീസും ചേര്‍ന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആലുവ തുരുത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് വീര്യം കൂടിയ മയക്കുമരുന്നായ മോര്‍ഫിന്‍ പിടികൂടിയത്. മൂര്‍ഷിദാബാദില്‍ നിന്നുമാണ് മോര്‍ഫിന്‍ കൊണ്ടുവന്നത്.

ഇടയ്ക്ക് നാട്ടില്‍ പോയി വരുന്നവരാണ്. ചെറിയ പൊതികളിലാക്കി അതിഥി തൊഴിലാളികളുടെ ഇടയിലാണ് വില്‍പ്പന. മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് മജുനുര്‍ മൊല്ലയ്‌ക്കെതിരെ കാലടി സ്റ്റേഷനില്‍ കേസുണ്ട്.

ആലുവ എസ്.എച്ച്.ഒ സൈജു .കെ പോള്‍, എസ്.ഐമാരായ ആര്‍ വിനോദ്, കെ.പി. ജോണി എ.എസ്.ഐ പി.എ ഇക്ബാല്‍, സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, അമീര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →