LOADING

Type to search

യുവതിയെ ഭീഷണിപ്പെടുത്തി, മുന്‍ ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കി.. മോന്‍സണ് ഒത്താശയുമായി ചേര്‍ത്തല എസ്ഐ

Latest News Local News News

ചേര്‍ത്തല>>>നിരവധി ഉന്നതരുമായി ബന്ധം സ്ഥാപിച്ചെങ്കിലും ചേര്‍ത്തല സിഐയാണ് പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന് എപ്പോഴും തുണയായത്. പരാതിക്കാരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കിയുമാണ് ചേര്‍ത്തല സി ഐ ശ്രീകുമാര്‍ പല കേസുകളിലും മോന്‍സണെ സഹായിച്ചത്.

മോന്‍സണെതിരെ ഉയര്‍ന്ന പരാതികളിലെല്ലാം പരാതിക്കാരെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ മുന്‍കയ്യെടുത്തത് ചേര്‍ത്തല സി ഐ ശ്രീകുമാറാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ മാത്രമല്ല മറ്റ് പരാതികളിലും സിഐയുടെ ഇടപെടലുണ്ടായി. മോന്‍സണെതിരെ പരാതിപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തിയത് സി ഐ തന്നെ മോന്‍സണോട് വിവരിക്കുന്നതിന്റെ ശബ്ദരേഖയടക്കം പുറത്ത് വന്നു കഴിഞ്ഞു.

‘ഇവളെയൊക്കെ നല്ല തെറി വിളിക്ക് സാറേ, എന്തിനാ സാറിന്റെ ഫോണിലേക്ക് വിളിക്കുന്നത്? ഇവളാരാ’ എന്ന് മോന്‍സണ്‍ പറയുമ്പോള്‍ അതു താന്‍ കൈകാര്യം ചെയ്‌തോളാം എന്നാണ് സിഐയുടെ മറുപടി.

ജീവനക്കാരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി കോടികളുടെ ഇടപാടുകള്‍ നടത്തി പിടിക്കപ്പെട്ടപ്പോഴും സിഐ രക്ഷക്കെത്തി. മോന്‍സന്റെ പേര് വെളിപ്പെടുത്തരുതെന്നും അല്ലാത്തപക്ഷം കേസ് എടുക്കുമെന്നുമാണ് ജീവനക്കാര്‍ക്ക് താക്കീത് നല്‍കിയത്.

ഇത് ലംഘിച്ചതോടെ കള്ളക്കേസില്‍ കുടുക്കിയതായി മുന്‍ ജീവനക്കാരന്‍ പറയുന്നു. സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്ന സമയങ്ങളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കാനും മോന്‍സണ്‍ ശ്രമിച്ചിരുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.