കൊച്ചി>>>വ്യാജ പുരാവസ്തുക്കള്‍ നിര്‍മിക്കാന്‍ മോന്സണ് മാവുങ്കലിനെ സഹായിച്ചവര്‍ ഒളിവില്‍. കൊച്ചിയില്‍വച്ചായിരുന്നു പുരാവസ്തുക്കളുടെ നിര്‍മാണം.ടിപ്പു സുല്‍ത്താന്റെ സിംഹാസനം കുണ്ടന്നൂരിലാണ് ഉണ്ടാക്കിയത്. മോശയുടെ അംശവടി എളമക്കരയിലുമാണ് നിര്‍മിച്ചത്.
തോക്കേന്തിയ ഗുണ്ടാസംഘങ്ങളെയും ഒപ്പംകൂട്ടിയായിരുന്നു മോന്സണ് മാവുങ്കലിന്റെ യാത്ര.എല്ലാം കളിതോക്കുകളാണെന്നാണ് അന്വേഷണസംഘം പറയുന്നത്. മോന്‍സണിന്റെ സാമ്ബത്തിക തട്ടിപ്പുകളില്‍ ഇവര്‍ക്കു പങ്കുണ്ടോ എന്നും അന്വേഷിക്കുണ്ട്.
6.27 കോടി രൂപ വായ്പ വാങ്ങി കബളിപ്പിച്ചുവെന്ന് കാണിച്ച് പന്തളം ശ്രീവത്സം ഗ്രൂപ്പ് ഉടമ പരാതി നല്കി. പരാതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. വയനാട്ടില്‍ കാപ്പിത്തോട്ടം പാട്ടത്തിന് എടുത്തുനല്‍കാമെന്ന പേരില്‍ പണം തട്ടിയ കേസിലും മോന്‍സണെ അറസ്റ്റ് ചെയ്തു.പത്തനംതിട്ട സ്വദേശി രാജീവില്‍നിന്ന് 1.62 കോടി രൂപ തട്ടിയെടുത്തതായുള്ള പരാതിയിലാണ് നടപടി.
വയനാട്ടില്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിന് 500 ഏക്കര്‍ കാപ്പിത്തോട്ടം ഉണ്ട്. മദ്ധ്യപ്രദേശ് സ്വദേശിനിയുടേതായിരുന്നു ഈ സ്ഥലം. അവര്‍ മരണപ്പെട്ടപ്പോള്‍ അവകാശികള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ വന്നുചേര്‍ന്നതാണ്. ഈ സ്ഥലം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് രാജീവില്‍നിന്ന് മോന്സണ് 1.62 കോടി രൂപ തട്ടിയത്.
Follow us on