LOADING

Type to search

മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നിന്നും കേരള പൊലീസിന്റെ ബീറ്റ് ബോക്‌സ് എടുത്തുമാറ്റി

Latest News Local News News

കൊച്ചി>>> പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന ബീറ്റ് ബോക്‌സ് കേരള പൊലീസ് എടുത്തുമാറ്റി. കലൂരിലെ വീട്ടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബീറ്റ് ബോക്‌സാണ് എടുത്തുമാറ്റിയത്. കേരള പോലീസിന്റെ സുരക്ഷ സജ്ജീകരണങ്ങള്‍ മോണ്‍സണ് ലഭിച്ചിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് മോണ്‍സണിന്റെ വീടിന് മുന്നില്‍ പൊലീസ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചത്. ഇയാളുടെ കൊച്ചിയി കലൂരിലെയും ചേര്‍ത്തലയിലേയും വീടുകളിലാണ് ബീറ്റ് ബോക്സ് പൊലീസ് സ്ഥാപിച്ചിരുന്നത് . വീടിന്റെ ഗേറ്റിലാണ് ബീറ്റ് ബോക്സ് പോയിന്റ് സ്ഥാപിച്ചിട്ടുള്ളത്.

പൊലീസ് സ്ഥിരമായി വീട്ടിലെത്തി സുരക്ഷ വിലയിരുത്തി രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനാണ് ബീറ്റ് ബോക്സ് സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ ഒരു തട്ടിപ്പുകാരന്റെ വീടിന് മുന്നില്‍ ബീറ്റ് ബോക്സ് ഇപ്പോഴും തുടരുന്നത് കേരള പോലീസിന് തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. ഇന്നും പോലീസ് ഈ ബീറ്റ്ബോക്സില്‍ സമയം രേഖപ്പെടുത്തി ഒപ്പുവെച്ചിരുന്നു. വിവാദമായതോടെ ബീറ്റ് ബോക്സ് വെക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബീറ്റ് ബോക്‌സ് എടുത്ത് മാറ്റാന്‍ നടപടി സ്വീകരിച്ചത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.