LOADING

Type to search

വ്യാജ കോടതി ഉത്തരവുണ്ടാക്കിയും മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ്

Latest News Local News News

കൊച്ചി>>>പുരാവസ്തു വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ വ്യാജ കോടതി ഉത്തരവുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച്. ഫെമ കേസുകള്‍ കൈകാര്യം ചെയ്യുന്ന മുംബൈയിലെ ട്രിബ്യൂണലിന്റെ വിധിയാണ് വ്യാജമായി ഉണ്ടാക്കിയത്. മോന്‍സന്റെ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

മോന്‍സണ്‍ മാവുങ്കലിന് ഉന്നത രാഷ്ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥ ബന്ധങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. പല ഉന്നതര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഉന്നത വ്യക്തികളുമായി ബിസിനസിനെക്കുറിച്ചു നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും ഇയാള്‍ തട്ടിപ്പു നടത്താന്‍ ഉപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പുരാവസ്തുക്കളും ഡയമണ്ടും വിദേശത്തു വിറ്റ വകയില്‍ 26,200 കോടി രൂപ അക്കൗണ്ടിലുണ്ടെന്ന എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ സ്റ്റേറ്റ്മെന്റുകള്‍ കാണിച്ചാണ് തട്ടിപ്പു നടത്തിയത്. ഈ തുക നാട്ടിലെത്തിക്കാന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരമുള്ള തടസങ്ങള്‍ നീക്കാന്‍ സാമ്ബത്തിക സഹായം തേടിയാണ് മോന്‍സണ്‍ പരാതിക്കാരെ സമീപിച്ചത്.
സഹായിച്ചാല്‍ തന്റെ കമ്ബനികളില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കാമെന്നും ദീര്‍ഘകാലത്തേക്ക് ബിസിനസിനായി പലിശരഹിത വായ്പ നല്‍കി സഹായിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

പരാതിക്കാരെ വിശ്വസിപ്പിക്കാനായാണ് ഫെമ കേസുകള്‍ കൈകാര്യം ചെയ്യുന്ന മുംബൈയിലെ ട്രിബ്യൂണലിന്റെ വിധി വ്യാജമായി ഉണ്ടാക്കിയത്. കലൂരിലെ വീട്ടിലുള്ള ആഡംബര കാറുകള്‍ കാണിച്ച് പരാതിക്കാരെ വിശ്വസിപ്പിച്ചു. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളില്‍ നിന്ന് ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു.

പന്തളം പൊലീസ് സ്റ്റേഷനിലും എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.