LOADING

Type to search

ശാന്തന്‍പാറയില്‍ ആയിരം ഏക്കര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു; മോന്‍സണെതിരെ എസ്റ്റേറ്റ് തട്ടിപ്പ് പരാതി

Latest News Local News News

ഇടുക്കി>>> മോന്‍സണെതിരെ എസ്റ്റേറ്റ് തട്ടിപ്പ് പരാതി.ശാന്തന്‍പാറയിലെ ആയിരം ഏക്കര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. താന്‍ അറിയാതെ ജി ഐ ഇ പ്ലാന്റേഷന്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് എസ്റ്റേറ്റ് ഉടമയായ തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന്റെ പരാതി.

രണ്ട് വര്‍ഷത്തിനിടെ മോന്‍സനെതിരെ 57 പരാതികള്‍ നല്‍കി. മോന്‍സണ്‍ റിസോര്‍ട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചുവെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. എന്നാല്‍ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

അതേസമയം തട്ടിപ്പ് കേസില്‍ മോന്‍സണ്‍ ചമച്ച വ്യാജരേഖയുടെ ഉറവിടത്തെക്കുറിച്ചാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്. വ്യാജരേഖ ചമയ്ക്കാന്‍ ഇയാള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.