Type to search

മോന്‍സണ്‍ പ്രചരിപ്പിച്ച ‘ശബരിമല ചെമ്പോല’ സിനിമകളില്‍ ഉപയോഗിക്കാന്‍ തൃശൂരില്‍ നിന്നു വാങ്ങിയതെന്ന് ഇടനിലക്കാരന്‍

Latest News Local News News

കൊച്ചി>>> ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട പന്തളം കൊട്ടാര രേഖയെന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ പ്രചരിപ്പിച്ച ചെമ്പോല താന്‍ നല്‍കിയതെന്ന് ഇടനിലക്കാരനും പരാതിക്കാരനുമായ സന്തോഷ് എളമക്കര.

എന്നാല്‍, അത് വ്യാജമായി നിര്‍മിച്ചതല്ലെന്നും തൃശൂര്‍ ടൗണിനടുത്തുള്ള പഴയൊരു വീട്ടില്‍ നിന്നു സിനിമകളില്‍ ഉപയോഗിക്കാനായി വാങ്ങിയതാണെന്നും സന്തോഷിനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്‌കൃതത്തിലോ പഴയ മലയാളം ലിപിയിലോ മറ്റോ ഉള്ള എഴുത്തായിരുന്നു ചെമ്പോലലയിലുണ്ടായിരുന്നത്. അതിനാല്‍ എന്താണ് ഉള്ളടക്കമെന്ന് അറിയില്ല. താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ മോന്‍സണ് കൈമാറി. ഇതിനു ശേഷം ചെമ്പോല പുരാവസ്തു വിദഗ്ധരെ ആരെയോ കാണിച്ചുവെന്ന് മോന്‍സണ്‍ ഇടയ്ക്ക് സൂചിപ്പിച്ചിരുന്നു. അതു ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയാണെന്ന അവകാശവാദം താന്‍ അറിയുന്നത് വാര്‍ത്തകളിലൂടെയാണെന്നും സന്തോഷ് പറഞ്ഞു.

2016 ലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നും സന്തോഷ് പറയുന്നു. 2.62 ലക്ഷം കോടി രൂപ ലഭിക്കാനുണ്ടെന്ന് ചില രേഖകള്‍ കാട്ടി മോന്‍സന്‍ പറഞ്ഞു. തനിക്ക് കുറേ കടമുള്ളത് മോന്‍സന്‍ അറിഞ്ഞിരുന്നു. മ്യൂസിയത്തിലേക്ക് പുരാവസ്തുക്കള്‍ നല്‍കിയാല്‍ ‘കടമെല്ലാം തീര്‍ത്തു രാജാവിനെപ്പോലെ വീട്ടില്‍ കൊണ്ടുചെന്നിറക്കും’ എന്നായിരുന്നു വാഗ്ദാനം.

അഞ്ചു വര്‍ഷം കൊണ്ടു 3 കോടി രൂപയ്ക്കുള്ള സാധനങ്ങള്‍ മോന്‍സണ് നല്‍കി. എന്നാല്‍, ഇവയുടെ പണം തരുന്നത് നീട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 26ന് മോന്‍സനെ കണ്ടു പണം ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ തരാമെന്നും കടക്കാരില്‍നിന്ന് രക്ഷപ്പെടാന്‍ തല്‍ക്കാലം മാറിനില്‍ക്കാനുമായിരുന്നു മറുപടി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.