കൊച്ചി>>>10 കോടിയുടെ പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതായി റിപ്പോര്‍ട്ടുകള്‍. മുന്‍ ഐ ജി ലക്ഷ്മണ ഇടപെട്ടതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന് മോന്‍സണുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്.
മോന്സണ് മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റ ഉള്‍പ്പടെയുള്ള പല ഉന്നതര്‍ക്കുമൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉന്നതരുമായുള്ള ബന്ധമാണ് കോടികളുടെ തട്ടിപ്പിന് ഇയാള്‍ മറയാക്കിയത്
. തന്റെ കൈവശമുണ്ടെന്ന് മോന്സണ് അവകാശപ്പെട്ടിരുന്ന ക്രിസ്തുവിന്റെ കാലത്തെ വെളളിനാണയങ്ങളും മോശയുടെ അംശവടിയുമൊക്കെ കണ്ട് സംസ്ഥാനത്തെ മറ്റൊരു ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് എത്തിയത്.
മോന്സണ് തെലുങ്ക് സിനിമയിലെ നടനാണെന്നും പറയുന്നുണ്ട്. മലയാള സിനിമയിലെ യുവ നടീ, നടന്മാരുള്‍പ്പടെയുള്ള പലരും ഇയാളുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നാണ് സൂചന. അതിഥികളെ ‘ബോറടിപ്പിക്കാതിരിക്കാന്‍’ നടിമാര്‍ ഉള്‍പ്പടെയുള്ളവരുടെ നൃത്തവും ഉണ്ടായിരുന്നു.
ഒറ്റനോട്ടത്തില്‍ മ്യൂസിയമെന്ന് തോന്നിപ്പിക്കും വിധം പുരാവസ്തുക്കളുടെ ശേഖരം നിറഞ്ഞതാണ് ഇയാളുടെ കലൂരിലെ വീട്. ഇതില്‍ പലതും സിനിമാ ചിത്രീകരണങ്ങള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു.
തോക്കുധാരികളായ എട്ട് അംഗരക്ഷകര്‍ എപ്പോഴും മോന്‍സണൊപ്പം ഉണ്ടായിരുന്നു. ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് മോന്‍സണെ പിടികൂടുമ്ബോള്‍ ഇവര്‍ മതില് ചാടി ഓടി രക്ഷപ്പെട്ടു. മോന്സണ് ഉപയോഗിക്കുന്ന ആഡംബരകാറുകളില്‍ 12എണ്ണവും ബംഗളൂരു സ്വദേശിയെ കബളിപ്പിച്ച് കൈക്കലാക്കിയതാണ്.
Follow us on