കൊച്ചി>>> പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന്റെ മ്യൂസിയത്തിലെ ശില്പങ്ങള് പിടിച്ചെടുത്തു. പുലര്‍ച്ചയോടെയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി പരിശോധന നടത്തിയത്. ശില്പി സുരേഷിന്റെ പരാതിയിലാണ് നടപടി.
വിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ളവയാണ് പിടിച്ചെടുത്തത്. മോന്സണ് എട്ട് ശില്പങ്ങളും വിഗ്രഹങ്ങളുമാണ് ശില്പി സുരേഷ് നല്‍കിയത്. 80 ലക്ഷം നല്‍കാമെന്ന് മോന്സണ് പറഞ്ഞെങ്കിലും സുരേഷിന് എഴ് ലക്ഷം രൂപ മാത്രമാണ് കിട്ടിയത്.
മോന്സണ് തട്ടിയെടുത്ത കോടികള്‍ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ജീവനക്കാരുടേത് ഉള്‍പ്പടെ ഉള്ള ബിനാമി അക്കൗണ്ടുകളിലേക്കാണ് ഇയാള്‍ പണം വാങ്ങിയിരുന്നതെന്നാണ് സൂചന. ബിനാമികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. മോന്‍സണിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
.
Follow us on