LOADING

Type to search

മോദിയുടെ ജന്മദിനം ഇന്ന്: മൂന്നാഴ്ചത്തെ ആഘോഷം

Latest News Local News News

തിരുവനന്തപുരം >>>പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനം ഇന്ന്. ഇതോടനുബന്ധിച്ച് ഒക്ടോബര്‍ 7 വരെ സംസ്ഥാനത്ത് മൂന്നാഴ്ചത്തെ ആഘോഷപരിപാടികള്‍ നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അറിയിച്ചു.


സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ ദേവാലയങ്ങളിലും പ്രധാനമന്ത്രിക്കായി പൂജകളും വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തും. യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ 25ലക്ഷം ആശംസാകാര്‍ഡുകളയയ്ക്കും.

ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ മോദിയുടെ ജീവിതവും നേട്ടങ്ങളും വിവരിക്കുന്ന പ്രദര്‍ശനങ്ങളും നടത്തും. കെ.സുരേന്ദ്രന്‍ കാസര്‍കോട്ടും, ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്‍,പി.കെ കൃഷ്ണദാസ് എന്നിവര്‍ തിരുവനന്തപുരത്തും,

സി.കെ പദ്മനാഭന്‍ കണ്ണൂരും, സുരേഷ്ഗോപി എം.പി ആലപ്പുഴയിലും പരിപാടികളില്‍ പങ്കെടുക്കും.

സേവാ സമര്‍പ്പണ്‍ അഭിയാനെന്ന പേരിലാണ് മൂന്നാഴ്ചത്തെ ജന്മദിനാഘോഷം. കൊവിഡ് പ്രതിരോധ, സേവന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തനം, കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതി ഗുണഭോക്താക്കളെ ആദരിക്കല്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, 71കേന്ദ്രങ്ങളില്‍ പുഴകളും തോടുകളും ശുചീകരിക്കുന്ന പരിപാടികള്‍, പാവപ്പെട്ടവര്‍ക്ക് കേന്ദ്രപദ്ധതികളുടെ പ്രയോജനം തരപ്പെടുത്തുന്ന നടപടികള്‍, ആശുപത്രികള്‍, പട്ടികജാതി കോളനികള്‍,അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍,രക്തദാന മെഡിക്കല്‍ ക്യാമ്ബുകള്‍, കര്‍ഷകരെയും സൈനികരെയും ആദരിക്കല്‍,സംവാദങ്ങള്‍ എന്നിവയും ഈ ദിവസങ്ങളില്‍ നടത്തും.


പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും.മഹിളാമോര്‍ച്ച വനിതകള്‍ക്ക് ഒരു രൂപയുടെ സാനിട്ടറി നാപ്കിനുകള്‍ വിതരണം ചെയ്യും.

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കിയ മോദി നയത്തെ പ്രശംസിച്ച് വാക്‌സിന്‍ കേന്ദ്രങ്ങളിലും സൗജന്യ റേഷന്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് പൊതുവിതരണ കേന്ദ്രങ്ങള്‍ക്ക് മുന്നിലും പരിപാടികള്‍ സംഘടിപ്പിക്കും. സാംസ്‌കാരിക നായകര്‍, സിനിമാ പ്രവര്‍ത്തകര്‍, കലാകായികരംഗത്തെ പ്രമുഖര്‍, മത സാമുദായികാചാര്യരും നേതാക്കളും തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ജന്മദിനാഘോഷ പരിപാടികളില്‍ പങ്കാളികളാകും.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.