ആശങ്കയറിയിച്ച് രാഷ്ട്രപതി, നേരിട്ട് വിശദീകരിക്കാന്‍ മോദി, രാഷ്ട്രപതി ഭവനിലേക്ക് തിരിച്ചു

-

ദില്ലി>> പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്ച്ചയില്‍ ആശങ്കയറിച്ച് രാഷ്ട്രപതി . സംഭവിച്ചതെന്താണെന്ന് നേരിട്ട് വിശദമാക്കാന്‍ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് തിരിച്ചു. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്നലെ ഭട്ടിന്‍ഡയില്‍ എത്തിയത്. മഴകാരണം ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം രണ്ടു മണിക്കൂര്‍ സഞ്ചരിച്ച് റോഡുമാര്‍ഗ്ഗം ഹുസൈനിവാലയിലേക്ക് പോകാന്‍ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ്പിജിക്ക് ഉറപ്പു നല്‍കി. എന്നാല്‍ ഹുസൈനിവാലയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ പ്രതിഷേധക്കാര്‍ വാഹനവ്യൂഹം തടയുകയായിരുന്നു. 15 മിനിറ്റിലധികം പ്രധാനമന്ത്രി ഒരു ഫ്‌ളൈഓവറില്‍ കിടന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →