പ്രധാന മന്ത്രിയുടെ വാഹനം തടഞ്ഞ് കര്‍ഷകര്‍; നരേന്ദ്ര മോദിയും സംഘവും വഴിയില്‍ കിടന്നത് ഇരുപത് മിനുട്ടോളം; വന്‍ സുരക്ഷാ വീഴ്ചയെന്ന് ആഭ്യന്തര മന്ത്രാലയം

-

പഞ്ചാബ്>>പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷക സംഘടനകള്‍ തടഞ്ഞു. പ്രതിഷേധയുമായി എത്തിയ സംഘടനകള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇരുപത് മിനുട്ടോളമാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം റോഡില്‍ കിടന്നത്.

വന്‍ സുരക്ഷാ വീഴ്ചയാണിതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പഞ്ചാബ് സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എന്നാല്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. യാത്രാ ക്രമത്തില്‍ അവസാന നിമിഷം മാറ്റം വന്നുവെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ പറയുന്നത്.

അതേസമയം മോദിയുടെ റാലികള്‍ റദ്ദാക്കി. മഴ മൂലമെന്നാണ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഞായറാഴ്ച ലക്ക്‌നൗവില്‍ നടത്താനിരുന്ന റാലിയും റദ്ദാക്കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →