LOADING

Type to search

യാത്രക്കാരന്റെമൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍

Latest News Local News News


പെരുമ്പാവൂര്‍>>>ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്റില്‍ യാത്രക്കാരന്റെമൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. തിരുവനന്തപുരം വള്ളക്കടവ് ഖദീജ മന്‍സിലില്‍ അബു സലിം (57) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. യാത്രക്കാര്‍ ബസില്‍ കയറുന്നതിനിടെ തിക്കും തിരക്കും സൃഷ്ടിച്ച് മെബൈല്‍ മോഷ്ടിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്. എസ്.ഐമാരായ എം.പി റെജി, വി.പി സുധീര്‍ കുമാര്‍, സി.പി. ഒ ഷൈജ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.