മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു; 6 പേര്‍ അറസ്റ്റില്‍

-


മംഗളൂരു>>മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശിയായ വൈല ഷീനുവിനനെ മര്‍ദ്ദിച്ച ആന്ധ്രാപ്രദേശ് സ്വദേശികളായ കൊണ്ടൂര്‍ പോലയ്യ (23), ആവുല രാജ് കുമാര്‍ (26), കാടാങ്കരി മനോഹര്‍ (21), വുതുകൊരി ജലയ്യ (30), കര്‍പ്പിങ്കരി രവി (27), പ്രലയ കാവേരി ഗോവിന്ദയ്യ (47) എന്നിവരാണ് അറസ്റ്റിലായത്.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒപ്പമുണ്ടായിരുന്നവര്‍ ബോട്ടിലെ ക്രെയ്നില്‍ തലകീഴായി കെട്ടിതൂക്കി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസാണ് നടപടിയെടുത്തത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →