മൊബൈല്‍ ഫോണ്‍ നന്നാക്കിയത് ശരിയായില്ല എന്ന് പറഞ്ഞ് കടയുടമയെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

-

പെരുമ്പാവൂര്‍>>മൊബൈല്‍ ഫോണ്‍ നന്നാക്കിയത് ശരിയായില്ല എന്ന് പറഞ്ഞ് കടയുടമയെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വെങ്ങോല അല്ലപ്ര ഭാഗത്ത് പുലവത്താന്‍ വീട്ടില്‍ അസ്ഹര്‍ അലി (26), മാറംപിള്ളി പള്ളിക്കവല ഭാഗത്ത് മനേലാന്‍ വീട്ടില്‍ മുഹമ്മദ് റിയാസ് (26) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ ബസ്സ് സ്റ്റാന്‍ഡിനു സമീപം മൊബൈല്‍ കട നടത്തുന്ന യുവാവിനെ ഇപ്പോള്‍ അസ്റ്റിലായവരുള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് കമ്പി വടിയും മറ്റുമായി ആക്രമിക്കുകയായിരുന്നു. 7 ന് ആയിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ റിന്‍സ് എം തോമസ്, ജോസ്സി എം ജോണ്‍സണ്‍, എ.എസ്.ഐ മുഹമ്മദ്, എസ്.സി.പി..ഒ സുബൈര്‍, ഷിനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →